Entertainment
The Elephant Whisperers, Old Monks, 95th Academy Awards, ഓള്‍ഡ് മങ്ക്സ്, ദി എലിഫന്‍ഡ് വിസ്പറേഴ്സ്
Entertainment

ഓസ്കറില്‍ മലയാളി ടച്ച്, 'ദി എലിഫന്‍ഡ് വിസ്പറേഴ്സിന്‍റെ' ഡിസൈൻസ് ഓള്‍ഡ് മങ്ക്സ് വക!, അഭിമാന നിമിഷം

Web Desk
|
13 March 2023 9:44 AM GMT

ഡിസൈന്‍സ് ചെയ്യാന്‍ അവസരം നല്‍കിയ നെറ്റ്ഫ്ലിക്സിന് നന്ദി അറിയിക്കുന്നതായി ഓള്‍ഡ് മങ്ക്സ്

95ാ-ാമത് ഓസ്കര്‍ പുരസ്കാര ചടങ്ങില്‍ 'ദി എലിഫന്‍റ് വിസ്പറേഴ്സ്' മികച്ച ഷോര്‍ട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ ആ നേട്ടത്തില്‍ ഒലയാളികളായ നമുക്കും അഭിമാനിക്കാം. 'ദി എലിഫന്‍ഡ് വിസ്പറേഴ്സിന്‍റെ' ഡിസൈൻസ് ചെയ്തിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത ഡിസൈന്‍സ് കമ്പനിയായ ഓള്‍ഡ് മങ്ക്സ് ആണ്. ആദ്യമായി ഒരു ഇന്ത്യൻ നിർമ്മാണ സംരംഭത്തിന് ഓസ്കാർ പുരസ്‌കാരം ലഭിച്ചിക്കുമ്പോള്‍ അതിന്‍റെ നേട്ടത്തില്‍ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഓള്‍ഡ് മങ്ക്സ് പറഞ്ഞു. ഡിസൈന്‍സ് ചെയ്യാന്‍ അവസരം നല്‍കിയ നെറ്റ്ഫ്ലിക്സിന് നന്ദി അറിയിക്കുന്നതായും ഓള്‍ഡ് മങ്ക്സ് വ്യക്തമാക്കി.

തമിഴ്നാട്ടിലെ മുതുമല ദേശീയ ഉദ്യാനം പശ്ചാത്തലമാക്കിയാണ് 'ദി എലിഫന്‍റ് വിസ്പറേഴ്സ്' ഡോക്യുമെന്‍ററി ചിത്രീകരിച്ചിരിക്കുന്നത്. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത 'ദി എലിഫന്‍റ് വിസ്പറേഴ്സ് ', മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്.

തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ-ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്‍ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്ര ബിന്ദു. 40 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.2022 ഡിസംബര്‍ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡോക്യുമെന്‍ററികള്‍ക്കായുള്ള ചലച്ചിത്രമേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്‍റെ ലോക പ്രീമിയര്‍ പ്രദര്‍ശനം. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം മാത്രമല്ല ചുറ്റുപാടുകളയെും പ്രകൃതി സൗന്ദര്യത്തെയും മനോഹരമായി ഒപ്പിയെടുക്കുന്നുണ്ട് ദി എലിഫന്‍റ് വിസപ്റേഴ്സ്.

Similar Posts