Entertainment
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ട് വീണ്ടും; ഫഹദ് ഫാസിലും പുതിയ ചിത്രത്തില്‍?
Entertainment

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ട് വീണ്ടും; ഫഹദ് ഫാസിലും പുതിയ ചിത്രത്തില്‍?

ijas
|
7 May 2022 1:02 PM GMT

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കും

'നൻപകൽ നേരത്ത് മയക്കം' സിനിമക്ക് ശേഷം മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയില്‍ നിന്നോ മമ്മൂട്ടിയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നോ പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

ആമേന്‍ സിനിമയുടെ തിരക്കഥാകൃത്ത് പി.എസ് റഫീഖ് ആണ് പുതിയ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. 'നൻപകൽ നേരത്ത് മയക്കം', 'റോഷോക്ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമയാകുമിത്. കഴിഞ്ഞ ദിവസം റോഷോക്ക് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. കെട്ട്യോളാണെന്‍റെ മാലാഖക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണിത്.

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'നൻപകൽ നേരത്ത് മയക്കം' റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. രതീന ഷെര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചിത്രം മെയ് 13 ന് സോണി ലിവില്‍ റിലീസ് ചെയ്യും.

Mammootty-Lijo Jose Pellissery again; Fahad Fazil also the part of new movie.

Similar Posts