Entertainment
mammootty movie bazooka first look poster
Entertainment

സ്റ്റൈലിഷ് ലുക്കില്‍ റൈഡിനൊരുങ്ങി മമ്മൂട്ടി; ബസൂക്ക ഫസ്റ്റ് ലുക്ക് പുറത്ത്

Web Desk
|
2 Jun 2023 2:21 PM GMT

മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് സംവിധായകന്‍ ഡിനോ ഡെന്നീസ്

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 10ന് കൊച്ചിയിലാണ് ആരംഭിച്ചത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.

"ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം"- സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് പറഞ്ഞു.

സംവിധായകൻ ഡിനോ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ- "ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങാണ്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്"

Presenting The First Look Poster of Bazooka Movie ! Written & Directed by Deeno Dennis , Produced by Saregama and Theatre of Dreams #BazookaFirstLook

Posted by Mammootty on Friday, June 2, 2023


Related Tags :
Similar Posts