മമ്മൂട്ടിയുടെ 'പുഴു' ചിത്രീകരണം ആരംഭിച്ചു
|ഉണ്ടക്ക് ശേഷം ഹർഷദ് ഒരുക്കുന്ന കഥക്ക് ഷറഫു, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം തിരക്കഥയില്‍ ഭാഗമാകുന്നു
മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'പുഴു'വിന് തുടക്കമായി. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളിൽ നടന്ന ചടങ്ങിലായിരുന്നു പൂജ. നവാഗതയായ റതീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം.
ദുൽഖർ സൽമാൻറെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്‍റെ സഹനിർമ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹർഷദ് ഒരുക്കുന്ന കഥക്ക് ഷറഫു, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം തിരക്കഥയില്‍ ഭാഗമാകുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങി വലിയ താര നിര തന്നെ പുഴുവിന്റെ ഭാഗമായുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ് പുഴുവിന്‍റെയും കലാസംവിധാനം.
റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനർ - എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും, ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ്.