എന്‍റെ ശരീരത്തിന്‍റെ നിറം നഷ്ടമാകുന്നു; രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് മംമ്ത മോഹന്‍ദാസ്
|പ്രിയപ്പെട്ട സൂര്യന്‍ മുന്‍പെങ്ങുമില്ലാത്ത വിധം നിന്നെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു
ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. തിരിച്ചു വരവില്‍ കൈ നിറയെ അവസരങ്ങളുമായി ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് ബാധിച്ച മറ്റൊരു രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് നടി.
''പ്രിയപ്പെട്ട സൂര്യന്‍ മുന്‍പെങ്ങുമില്ലാത്ത വിധം നിന്നെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു.എനിക്ക് എന്‍റെ നിറം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും രാവിലെ നിങ്ങളുടെ മുമ്പിൽ നിന്ന് ഞാൻ എഴുന്നേൽക്കുന്നു, നിങ്ങൾ മൂടൽമഞ്ഞിലൂടെ നിങ്ങളുടെ ആദ്യ കിരണങ്ങൾ തിളങ്ങുന്നത് കാണാൻ. നിനക്കുള്ളതെല്ലാം എനിക്ക് തരൂ.. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാനെന്നും കടപ്പെട്ടവളായിരിക്കും. മംമ്ത കുറിച്ചു. ഒപ്പം തന്‍റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ത്വക്കിന്‍റെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിനു നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിനു കാരണം.ലോകത്തിലെ 0.5 ശതമാനം മുതൽ 2 ശതമാനം വരെ ആളുകളിൽ ഈ രോഗം കാണുന്നു, ചില പ്രദേശങ്ങളിൽ ഇത് 16 ശതമാനം വരെയാണ്.വെള്ളപ്പാണ്ട് രോഗത്തിൻറെ ഏക ലക്ഷണം ചായം നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ കാണുന്ന ചുവന്ന നിറമാണ്. ആദ്യം ചെറുതായി കാണപ്പെടുന്ന അവ പിന്നീട് വലുതായി രൂപം മാറുന്നു. ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും, കൈകളിലും അവ കൂടുതലായി കാണുന്നു. ചിലപ്പോൾ ത്വക്ക് പൊളിയുമ്പോൾ അവയുടെ അറ്റങ്ങളിൽ കൂടുതൽ നിറം കാണപ്പെടും.
2009ല്‍ 24 വയസുള്ളപ്പോഴാണ് നടിക്ക് അര്‍ബുദം ബാധിക്കുന്നത്. സിനിമയില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു ഇത്.