Entertainment
Mamta Mohandas explained the circumstances,  revealing the disease information, entertainment news
Entertainment

'ആളുകള്‍ക്ക് അസുഖത്തെ കുറിച്ച് അറിയാന്‍ തിടുക്കമായിരുന്നു'; രോഗവിവരം വെളിപ്പെടുത്തിയ സാഹചര്യം വ്യക്തമാക്കി മംമ്ത മോഹന്‍ദാസ്

Web Desk
|
3 March 2023 9:56 AM GMT

'പിന്നെ എത്രകാലം ഇതെല്ലാം എന്‍റെ ഉള്ളില്‍ തന്നെ വെക്കുമെന്ന് ചിന്തിച്ചു'

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് മംമത മോഹൻദാസ്. ക്യാൻസർ രോഗത്തോടുള്ള പോരാട്ടത്തെ കുറിച്ച് മംമത പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിരുന്നു. എന്നാൽ രോഗത്തിന്റെ തുടക്കത്തിൽ ആരോടും പറയേണ്ടെന്നാണ് വിചാരിച്ചിരുന്നതെന്ന് മംമ്ത ഇപ്പോൾ വ്യക്തമാക്കി. അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മംമ്ത മനസ് തുറന്നത്.

'തുടക്കത്തിൽ അസുഖത്തെക്കുറിച്ച് ആരോടും പറയേണ്ടെന്നാണ് വിചാരിച്ചത്. എന്നാൽ പറയേണ്ടി വന്നു. ഇവിടുത്തെ ആളുകളുടെ മനോഭാവമാണ് അതിന് കാരണം. പാസഞ്ചർ സിനിമ ഇറങ്ങിയപ്പോൾ എന്റെ അസുഖം മറ്റുള്ളവർക്ക് കാണാവുന്ന തരത്തിൽ കൂടുതൽ പ്രകടമായി. അതോടെ ചോദ്യങ്ങളായി. എന്താണ് എനിക്ക് സംഭവിച്ചത് എന്ന് അറിയാൻ ആളുകൾക്ക് തിടുക്കമായിരുന്നു. ആളുകളുടെ ഈ മനോഭാവമാണ് അസുഖത്തിന്റെ കാര്യം തുറന്നു പറയാൻ കാരണം. പിന്നെ എത്രകാലം ഇതെല്ലാം എന്‍റെ ഉള്ളില്‍ തന്നെ വെക്കുമെന്ന് ചിന്തിച്ചു''. മംമ്ത പറഞ്ഞു.




അതേസമയും 13 വർഷങ്ങൾക്കു ശേഷം ആസിഫ് അലിയും-മംമ്ത മോഹൻ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹേഷും മാരുതിയും' സിനിമയുടെ ടീസർ പുറത്തിറങ്ങി. എൺപതുകളിലെ ഒരു മാരുതി കാറിനെയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ ത്രികോണ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ് മഹേഷിനേയും ഗൗരിയേയും അവതരിപ്പിക്കുന്നത്. സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തും. രസകരമായ മുഹൂർത്തങ്ങളും ഹൃദ്യമായ നിമിഷങ്ങളും ചേർന്ന ഒരു ക്ലീൻ എൻറർടെയിനറായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.



മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി.എസ്.എൽ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്‌സാണ്ടർ, കുഞ്ചൻ ,കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണന്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു,



എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-വിജയ് നെല്ലിസ്, സുധീർ ബാദർ, ലതീഷ് കുട്ടപ്പൻ. കോ പ്രൊഡ്യൂസേഴ്‌സ്-സിജു വർഗ്ഗീസ്, മിജു ബോബൻ. കലാസംവിധാനം-ത്യാഗു. മേക്കപ്പ്-പ്രദീപ് രംഗൻ. കോസ്റ്റ്യൂം ഡിസൈൻ-സ്റ്റെഫി സേവ്യർ. പ്രൊഡക്ഷൻ മാനേജർ-എബി കൂര്യൻ കോടിയാട്ട്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-രാജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ-അലക്‌സ് ഇ കുര്യൻ. പി.ആർ.ഒ-വാഴൂർ ജോസ്.

Similar Posts