മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യ സിനിമയുമായി മഞ്ജു വാര്യര്‍, നിര്‍മാണം സകരിയ
|മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ സിനിമയാകും ആയിഷയെന്ന് സകരിയ
നാല്പത്തിമൂന്നാം ജന്മദിനത്തില് ഒരേ സമയം മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യ സിനിമ പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍. ആയിഷ എന്നുപേരിട്ട ചിത്രം സംവിധായകനായ സകരിയ ആണ് നിര്‍മ്മിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് സംവിധാനം. ആഷിഫ് കക്കോടിയുടേതാണ് രചന. എം ജയചന്ദ്രന് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ സിനിമയാകും ആയിഷയെന്ന് സകരിയ പറഞ്ഞു. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഷംസുദ്ദീന് എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സകരിയ്യ വാവാട് എന്നിവരാണ് സഹ നിര്‍മാതാക്കള്‍. ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവ്വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിംഗ്. പ്രശാന്ത് മാധവ് കലാ സംവിധാനവും മസ്ഹര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും. ചമയം-റോണക്സ് സേവ്യര്‍. ശബ്ദ സംവിധാനം-ടോണി ബാബു. സുഹൈല്‍ കോയ, ബി.കെ ഹരിനാരായണന് എന്നിവരുടേതാണ് വരികള്‍. നിർമ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിർമ്മാണ നിർവ്വഹണം- റിന്നി ദിവകർ, ചീഫ് അസോസിയേറ്റ് ബിനു ജി, സ്റ്റിൽസ്-രോഹിത് കെ സുരേഷ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്. ചിത്രം 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.
സംവിധായകന് സകരിയയുടെ രണ്ടാമത്തെ നിര്‍മാണ സിനിമയാണ് ആയിഷ. സകരിയയുടെ തന്നെ തിരക്കഥയില്‍ നവാഗതനായ അമീന് അസ്ലം സംവിധാനം ചെയ്യുന്ന മോമോ ഇന്‍ ദുബൈ ഗള്‍ഫില്‍ ചിത്രീകരണം തുടരുകയാണ്. 'ഹലാല്‍ ലൗ സ്റ്റോറി'ക്ക് ശേഷം സകരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചില്‍ഡ്രന്‍സ്-ഫാമിലി സിനിമയാണ് 'മോമോ ഇന്‍ ദുബായ്'. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവര്‍ തന്നെയാണ് മോമോ ഇന്‍ ദുബൈയും നിര്‍മ്മിക്കുന്നത്.
അനീഷ് ജി. മേനോന്, അനു സിത്താര, അജു വര്‍ഗീസ്, ഹരീഷ് കണാരന് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമക്ക് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്. ചായാഗ്രഹണം ജിംഷി ഖാലിദ്. മുഹ്സിന് പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം. ഖയ്യാമുമുമാണ് സംഗീതം ഒരുക്കുന്നത്.