എല്ലാ ഓഡിഷനുകളിലും ഞാന്‍ നിരസിക്കപ്പെടുമായിരുന്നു, അനുരാഗ് ബസു എന്‍റെ ജീവിതം മാറ്റിമറിച്ചു: കങ്കണ
|ഒരുപാട് സ്വപ്നങ്ങളുമായി ലക്ഷണക്കണക്കിനാളുകളാണ് ദിവസവും മുംബൈയിലെത്തുന്നത്
മുംബൈ: താനും നവാസുദ്ദീന്‍ സിദ്ധീഖിയും വലിയ പോരാട്ടങ്ങളിലൂടെയാണ് ഈ നിലയിലെത്തിയതെന്ന് നടി കങ്കണ റണൗട്ട്. നടി നിര്‍മിക്കുന്ന ടിക്കു വെഡ്‌സ് ഷേരുവിന്‍റെ ട്രെയിലർ ലോഞ്ചിനിടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. നവാസുദ്ദീൻ സിദ്ദിഖിയും അവ്നീത് കൗറും അഭിനയിക്കുന്ന ഈ ചിത്രം വലിയ അഭിനയ സ്വപ്നങ്ങളുള്ള രണ്ട് വ്യക്തികളുടെ കഥയാണ് പറയുന്നത്.
ഒരുപാട് സ്വപ്നങ്ങളുമായി ലക്ഷണക്കണക്കിനാളുകളാണ് ദിവസവും മുംബൈയിലെത്തുന്നത്. ഇവര്‍ എവിടെപ്പോകുന്നു?അവർക്ക് എന്ത് സംഭവിക്കുന്നു? അവരിൽ ചിലർ വീടുവിട്ട് ഓടിപ്പോകുന്നു.എല്ലാ വാതിലുകളും അടഞ്ഞ അവസ്ഥയിലായിരുന്നു ഞാന്‍. എനിക്കൊരു തിരിച്ചുപോക്കില്ലായിരുന്നു.എന്നെപ്പോലുള്ള ആളുകൾക്ക് എന്താണ് സംഭവിക്കുന്നത്? ഈ ചിന്ത എനിക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത് എന്‍റെ ജീവിതത്തിൽ നടന്ന ഒരു സംഭവം മാത്രമായിരുന്നു. എല്ലാ ദിവസവും ഓഡിഷൻ സമയത്ത് ഞാൻ നിരസിക്കപ്പെടും. അനുരാഗ് ബസു എന്നെ അംഗീകരിച്ചപ്പോൾ ആ തെരഞ്ഞെടുപ്പ് എന്‍റെ ജീവിതം മാറ്റിമറിച്ചു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ എന്‍റെ ജീവിതം എന്തായിരിക്കും?" കങ്കണ പറഞ്ഞു.
പതിനഞ്ചാം വയസ് മുതല്‍ എന്‍റെ പാഷന്‍ കൂടെയുണ്ടായിരുന്നു. എന്‍റെ പ്രായത്തിലുള്ള മറ്റ് പെൺകുട്ടികളെപ്പോലെ ഞാൻ പ്രണയലേഖനങ്ങൾ എഴുതിയിരുന്നില്ല, കാരണം ഞാൻ അപ്പോഴേക്കും ഒരു സിനിമയുടെ സെറ്റിൽ ആയിരുന്നു.എന്റെ കൗമാരപ്രായത്തിൽ ഞാൻ ഒരു കരിയർ പിന്തുടരുകയായിരുന്നു. ജീവിതം ഏറെക്കുറെ പോരാട്ടങ്ങളും ചില വിജയങ്ങളും നിറഞ്ഞതായിരുന്നു. എനിക്ക് മറ്റൊന്നും അറിയാത്തതിനാൽ എനിക്ക് പറയാൻ കഴിയുന്ന മറ്റൊരു കഥയില്ല, ”അവർ കൂട്ടിച്ചേർത്തു. നവാസ് സാർ (നവാസുദ്ദീൻ സിദ്ദിഖി) ഉൾപ്പെടെ ഞങ്ങളെല്ലാം ആ കഷ്ടപ്പാടുകളിലൂടെ കടന്നുപോയവരാണെന്നും അവർ പറഞ്ഞു. ഇന്ന് താരപദവിയും ആരാധകരും എല്ലാം ഉണ്ട്, ലോകം ഞങ്ങളോട് വളരെ ദയ കാണിക്കുന്നു. എന്നാൽ മുംബൈയുടെ മറുവശവും ബോളിവുഡിന്റെ മറുവശവും ഞങ്ങൾ കണ്ടിട്ടുണ്ട്. ..കങ്കണ പറയുന്നു.