Entertainment
മീഡിയവൺ അക്കാദമി ഡോക്യുമെൻററി-ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ അയക്കേണ്ട തീയതി ജനുവരി എട്ട് വരെ നീട്ടി
Entertainment

മീഡിയവൺ അക്കാദമി ഡോക്യുമെൻററി-ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ അയക്കേണ്ട തീയതി ജനുവരി എട്ട് വരെ നീട്ടി

Web Desk
|
20 Dec 2022 4:11 PM GMT

മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനും ഷോര്‍ട്ട് ഫിലിമിനും 10,000 രൂപ വീതവും മറ്റു ചിത്രങ്ങള്‍ക്ക് 5,000 രൂപവീതവും അവാര്‍ഡ് തുകയായി നല്‍കും.

മീഡിയവണ്‍ അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുമെന്‍ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 2019 ജനുവരി ഒന്നിന് ശേഷം പൂര്‍ത്തിയാക്കിയ ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം, വീഡിയോ സ്‌റ്റോറി, മ്യൂസിക് വീഡിയോ, റാപ് മ്യൂസിക് വീഡിയോ, ആനിമേഷന്‍, ക്രിയേറ്റീവ് ആഡ് എന്നീ വിഭാഗങ്ങളിലെ ചിത്രങ്ങളാണ് അവാര്‍ഡിനും പ്രദര്‍ശനത്തിനും പരിഗണിക്കുക.

മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനും ഷോര്‍ട്ട് ഫിലിമിനും 10,000 രൂപ വീതവും മറ്റു ചിത്രങ്ങള്‍ക്ക് 5,000 രൂപവീതവും അവാര്‍ഡ് തുകയായി നല്‍കും. കൂടാതെ ജൂറി പ്രത്യേകം തെരഞ്ഞെടുക്കുന്ന സംവിധായകന് മീഡിയവണ്‍ അക്കാദമി ഫെല്ലോഷിപ്പും നൽകും. എന്‍ട്രികള്‍ https://mediaoneacademy.com/maff-2022/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയോ മീഡിയവണ്‍ അക്കാദമി, വെള്ളിപറമ്പ്, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍/കൊറിയര്‍ മുഖേനയോ സമര്‍പിക്കാം.

വിശദാംശങ്ങള്‍ക്ക് 8943347434, 8943347420 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Similar Posts