![Meera Jasmine Narain new movie Queen Elizabeth Meera Jasmine Narain new movie Queen Elizabeth](https://www.mediaoneonline.com/h-upload/2023/04/03/1360816-mera-jasmin.webp)
ക്വീന്‍ എലിസബത്ത്: മീരാ ജാസ്മിന്‍ - നരേന്‍ കൂട്ടുകെട്ട് വീണ്ടും
![](/images/authorplaceholder.jpg?type=1&v=2)
എം പത്മകുമാറാണ് സംവിധാനം
മീരാ ജാസ്മിന്‍ നായികയാവുന്ന ക്വീന്‍ എലിസബത്ത് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. നരേനാണ് നായകന്‍. എം പത്മകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.
അച്ചുവിന്റെ അമ്മക്ക് ശേഷം മീരാ ജാസ്മിനും നരേനും ഒന്നിക്കുന്ന ഫാമിലി ഡ്രാമയാണ് ക്വീന്‍ എലിസബത്ത്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
ശ്വേതാ മേനോന്‍, മല്ലികാ സുകുമാരന്‍, രമേഷ് പിഷാരടി, ശ്യാമപ്രസാദ്, ജോണി ആന്റണി, ആര്യ, നീനാ കുറുപ്പ്, മഞ്ജു പത്രോസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
ഛായാഗ്രഹണം- ജിത്തു ദാമോദർ, സംഗീത സംവിധാനം- രഞ്ജിൻ രാജ്, എഡിറ്റർ- അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ- എം.ബാവ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം- ആയിഷാ ഷഫീർ സേട്ട്, മേക്കപ്പ്- ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ശിഹാബ് വെണ്ണല, സ്റ്റിൽസ്- ഷാജി കുറ്റികണ്ടത്തിൽ.