Entertainment
ആർത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ്: Push 360യില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് വി എ ശ്രീകുമാർ
Entertainment

ആർത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ്: Push 360യില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് വി എ ശ്രീകുമാർ

Web Desk
|
20 Jan 2023 11:51 AM GMT

ആർത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും ഇതേ അവധിക്ക് പുഷ് 360ലെ സ്ത്രീകൾ അർഹരായിരിക്കുമെന്നും അദ്ദേഹം

30 വര്‍ഷമായി പരസ്യ ബ്രാന്‍ഡിംഗ് രംഗത്ത് പ്രവൃത്തിക്കുന്ന പുഷ് 360യില്‍ ഈ ദിവസം മുതല്‍ ആര്‍ത്തവ അവധിയെന്ന പ്രഖ്യാപനവുമായി പ്രശസ്ത പരസ്യ ചലച്ചിത്ര സംവിധായകന്‍ വി എ ശ്രീകുമാർ. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിച്ചതിന് പിന്നാലെയാണ് വി എ ശ്രീകുമാർ തന്‍റെ സ്ഥാപനത്തിലും ഇന്നുമുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു എന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി എത്തിയത്.

ആർത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പാക്കിയ അതേ മാതൃകയിലുള്ള അവധിക്ക്, നിലവിൽ പുഷിൽ ജോലി ചെയ്യുന്ന ഒൻപതു സ്ത്രീകൾക്കും ഇനി വരുന്നവർക്കും അർഹത ഉണ്ടായിരിക്കുന്നതാണെന്നും ആർത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും ഇതേ അവധിക്ക് പുഷ് 360ലെ സ്ത്രീകൾ അർഹരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 വർഷമായി പരസ്യ-ബ്രാൻഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പുഷ് 360യെ സംബന്ധിച്ച് അഭിമാനകരമായ ഒരു തീരുമാനം എന്ന നിലയ്ക്കാണ് താനിതിനെ കാണുന്നുതെന്നും അദ്ദേഹം എഫ്ബിയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Similar Posts