Entertainment
മിന്നൽ മുരളിയില്‍ ടോവിനോയുടെ ബോഡി ഡബിളായ ജര്‍മന്‍കാരന്‍; സെഫ ഡെമി‍ർബാസ് ഇവിടെയുണ്ട്
Entertainment

മിന്നൽ മുരളിയില്‍ ടോവിനോയുടെ ബോഡി ഡബിളായ ജര്‍മന്‍കാരന്‍; സെഫ ഡെമി‍ർബാസ് ഇവിടെയുണ്ട്

Web Desk
|
3 Jan 2022 5:51 AM GMT

ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ പത്തിലും ചിത്രം ഇടം നേടുകയുണ്ടായി.

ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് നല്‍കിയ മിന്നല്‍ ചിത്രമായിരുന്നു മിന്നല്‍ മുരളി. അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധ നേടിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ പത്തിലും ചിത്രം ഇടം നേടുകയുണ്ടായി. ടൊവിനോ സൂപ്പര്‍ഹീറോ ആയി എത്തിയ മിന്നല്‍ മുരളിയിലെ ആക്ഷന്‍ രംഗങ്ങളായിരുന്നു ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിൽ സാഹസിക രംഗങ്ങളിൽ ടൊവിനോയുടെ ബോഡി ഡബിൾ ആയത് ഒരു ജർമന്‍കാരനായിരുന്നു. മിന്നൽ മുരളിയുടെ ആക്ഷൻ കോറിയോഗ്രാഫറായ വ്ലാഡ് റിം ബർഗിന്‍റെ ടീമിലുള്‍പ്പെട്ടയാളാണ് സെഫ ഡെമി‍ർബാസ്.

View this post on Instagram

A post shared by Sefa Demirbas (@sefadem)

സിനിമയിലെ ബസ് അപകടം ഉള്‍പ്പെടെയുള്ള ഒട്ടേറെ സീനുകളിൽ ടോവിനോയുടെ ബോഡി ഡബിളായെത്തിയത് സെഫയായിരുന്നു. ഇപ്പോഴിതാ മിന്നൽ മുരളിയിലേക്ക് തനിക്ക് അവസരം നൽകിയതിന് നന്ദി അറിയിച്ച് സെഫ സോഷ്യല്‍മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

View this post on Instagram

A post shared by Sefa Demirbas (@sefadem)

''ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വേഗതയേറിയ മനുഷ്യനായ ടോവിനോ സാറിനോടൊപ്പം. സെറ്റിലെ ആദ്യ ദിവസത്തിന് മുമ്പ്, ഈ സിനിമ എന്തിനെക്കുറിച്ചായിരിക്കുമെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല, 'മിന്നൽ മുരളി'യുടെ പിന്നിലെ കാഴ്ചയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സെറ്റിൽ എല്ലാവരും വളരെയധികം അഭിനിവേശം ചെലുത്തുന്നതുകണ്ടപ്പോൾ ഇത് വളരെ വലുതായിരിക്കുമെന്ന് എനിക്ക് ബോധ്യമായി. മിന്നൽ മുരളി'യിലേക്ക് എന്നെ ക്ഷണിച്ചതിന് ബേസിൽ ജോസഫ്, കെവിൻ, സോഫിയ പോൾ എന്നിവർക്ക് നന്ദി, മലയാള സിനിമയിലെ സൂപ്പർഹീറോയ്ക്ക് വേണ്ടി അഭിനയിക്കാൻ അനുവദിച്ചതിന് നന്ദി. എനിക്ക് ശരിക്കും ബഹുമാനം തോന്നുന്നു. കേരളത്തിലെ നിങ്ങളുടെ മഹത്തായ ആതിഥ്യത്തിന് നന്ദി. സെറ്റിലെ കഠിനാധ്വാനികളായ ചെന്നൈയിൽ നിന്നുള്ള സ്റ്റണ്ട്മാസ്റ്റേഴ്സ് സന്തോഷ്, കലൈ കിങ്സൺ, ബാലഗോപാൽ എന്നിവരുടെ ആത്മസമർപ്പണത്തിനും നന്ദി പറയുന്നു'' സെഫ കുറിച്ചു.

View this post on Instagram

A post shared by Sefa Demirbas (@sefadem)

Similar Posts