Entertainment
ഇതു മിന്നിക്കും; ടൊവിനോയുടെ മിന്നലടിക്കുന്ന പ്രകടനവുമായി മിന്നല്‍ മുരളി ട്രയിലര്‍
Entertainment

ഇതു മിന്നിക്കും; ടൊവിനോയുടെ മിന്നലടിക്കുന്ന പ്രകടനവുമായി മിന്നല്‍ മുരളി ട്രയിലര്‍

Web Desk
|
28 Oct 2021 6:08 AM GMT

ടൊവിനോ അടിമുടി നിറഞ്ഞുനില്‍ക്കുന്ന ട്രയിലറില്‍ പൊട്ടിച്ചിരിക്കാനുള്ള വക വേണ്ടുവോളമുണ്ട്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ട്രയിലര്‍ പുറത്തിറങ്ങി. ടൊവിനോ അടിമുടി നിറഞ്ഞുനില്‍ക്കുന്ന ട്രയിലറില്‍ പൊട്ടിച്ചിരിക്കാനുള്ള വക വേണ്ടുവോളമുണ്ട്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ തോമസ് ഒരുക്കുന്ന ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായ മിന്നല്‍ മുരളിയെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം.

ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നതിന്‍റെ ചിത്രത്തില്‍ വിഎഫ്എക്സിനും സംഘട്ടനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് മിന്നല്‍ മുരളിയിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.



Similar Posts