Entertainment
Mithun Chakraborty

മിഥുന്‍ ചക്രവര്‍ത്തി

Entertainment

സിനിമാലോകം ഒരിക്കലും തോറ്റവരെ ഓര്‍ക്കാറില്ല, വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇവിടെയെത്തിയത്: മിഥുന്‍ ചക്രവര്‍ത്തി

Web Desk
|
16 Jun 2023 8:07 AM GMT

വെള്ളിത്തിരയിലെ തന്റെ ഫാസ്റ്റ് സ്റ്റെപ്പുകളിലൂടെ ഒരു തലമുറയെ ഇളക്കി മറിച്ച മിഥുന്‍ ചക്രവര്‍ത്തിയാണ് ബോളിവുഡില്‍ ഡിസ്‌കോ ഡാന്‍സിനെ ഏറെ ജനപ്രിയമാക്കിയത്

മുബൈ: കഠിനാധ്വാനം കൊണ്ട് വെള്ളിത്തിരയില്‍ തന്റേതായ ഇടം നേടിയ ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് മിഥുന്‍ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ പോരാട്ട കഥ ഒട്ടു മിക്ക ആരാധകര്‍ക്കും അറിയാമെങ്കിലും മുംബൈയിലെ തെരുവുകളില്‍ പട്ടിണി കിടന്ന് നേടിയെടുത്തതാണ് തന്റെ ജീവിതത്തിലെ ഓരോ വിജയവുമെന്ന് പല വേദികളിലും മിഥുന്‍ പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ ജാക്‌സണ്‍ എന്നറിയപ്പെട്ടിരുന്ന മിഥുന്‍ ചക്രവര്‍ത്തിയുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്ന് വരുന്നത് അദ്ദേഹത്തിന്റെ ഡാന്‍സ് സ്റ്റെപ്പുകളാണ്. വെള്ളിത്തിരയിലെ തന്‍റെ ഫാസ്റ്റ് സ്റ്റെപ്പുകളിലൂടെ ഒരു തലമുറയെ ഇളക്കി മറിച്ച മിഥുന്‍ ചക്രവര്‍ത്തിയാണ് ബോളിവുഡില്‍ ഡിസ്‌കോ ഡാന്‍സിനെ ഏറെ ജനപ്രിയമാക്കിയത്. എണ്‍പതുകളില്‍ ബോളിവുഡ് ചലച്ചിത്ര ലോകത്തിന്റെ ഹരമായിരുന്ന മിഥുന്‍ ചക്രവര്‍ത്തി 73ന്‍റെ നിറവിലാണ്. ഇപ്പോള്‍ മാന്‍സ് വേള്‍ഡ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലെ മിഥുന്‍റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.



"എന്റെ ജീവിത യാത്ര റോസാപ്പൂക്കള്‍ നിറഞ്ഞ പാത ആയിരുന്നില്ല. വെല്ലുവിളികളും വേദനയും സഹിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. എനിക്ക് തരണം ചെയ്യാന്‍ സാധിച്ചുവെങ്കില്‍ നിങ്ങള്‍ക്കും കഴിയും. സിനിമാലോകം ഒരിക്കലും പരാജിതരെ ഓര്‍ക്കാറില്ല, നിങ്ങള്‍ ശ്രമിച്ചാലേ വിജയം നേടാന്‍ കഴിയു. ഞാനിവിടെത്താന്‍ അനേകം വെല്ലുവിളികള്‍ നേരിടേണ്ടി വന്നു." അഭിമുഖത്തില്‍ മിഥുന്‍ പറഞ്ഞു.

ഡിസ്‌കോ ഡാന്‍സര്‍, സുരക്ഷാ, സഹാസ്, വാര്‍ദത്ത്, വാണ്ടഡ്, ബോക്‌സര്‍, പ്യാര്‍ ജുക്താ നഹിന്‍, പ്യാരി ബെഹ്ന, അവിനാഷ്, ഡാന്‍സ് ഡാന്‍സ്, പ്രേം പ്രതിഗ്യ, മുജ്രിം, യുഗന്ദര്‍, ദ ഡോണ്‍, ജല്ലാദ്, അഗ്‌നിപത്, ദി കാശ്മീര്‍ ഫയല്‍സ് എന്നിവയാണ് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍. 2022ല്‍ പ്രദര്‍ശനത്തിന് എത്തിയ പ്രോജാപോട്ടി എന്ന ബംഗാളി ചിത്രത്തിലാണ് മിഥുന്‍ അവസാനം അഭിനയിച്ചത്.




Similar Posts