ആശ്വാസ വാര്‍ത്ത; മോളി കണ്ണമാലിയെ ഐ.സി.യുവില്‍ നിന്നും റൂമിലേക്ക് മാറ്റി
|ഇക്കഴിഞ്ഞ ആഴ്ച കടുത്ത ശ്വാസം മുട്ടലിനെ തുടർന്നാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കൊച്ചി: ഗുരുതരാവസ്ഥയിലായിരുന്ന നടി മോളി കണ്ണമാലിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി. കൊച്ചിയിലെ ഗൗതം ഹോസ്പിറ്റലിലെ വെന്റിലേറ്ററില്‍ നിന്നും ലേക്ക് ഷോര്‍ ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയതായും സുഖം പ്രാപിച്ചു വരുന്നതായും ചലച്ചിത്ര സാമൂഹിക പ്രവര്‍ത്തകയായ ദിയ സന അറിയിച്ചു. മാസ്കിന്റെ സഹായത്തിൽ മാത്രമേ മോളി കണ്ണമാലിക്ക് സംസാരിക്കാൻ സാധിക്കുകയുള്ളൂവെന്നും അവര്‍ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിയ സന മോളി കണ്ണമാലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരമറിയിച്ചത്.
ഇക്കഴിഞ്ഞ ആഴ്ച കടുത്ത ശ്വാസം മുട്ടലിനെ തുടർന്നാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോളിയുടെ മകൻ ജോളിയാണ് ഇന്ന് മുറിയിലേക്ക് മാറ്റിയ വിവരം അറിയിച്ചത്. ന്യുമോണിയ ബാധിച്ച് ആരോഗ്യാവസ്ഥ മോശമായതോടെയാണ് മോളിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ്:
മോളി കണ്ണമാലി ചേച്ചിയെ കാണാൻ ആശുപത്രിയിൽ പോയിരുന്നു. എന്നെ കണ്ടപ്പോൾ പതുക്കെ എണീറ്റ് ഇരുന്ന് സംസാരിച്ചു. ഇപ്പൊ ചേച്ചി ചെറുതായി സുഖം പ്രാപിച്ചു വരുന്നുണ്ട്. ചേച്ചിയെ ഐ.സി.യുവിൽ നിന്നും മാറ്റി റൂമിൽ കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോഴും മാസ്കിന്റെ സഹായത്തിൽ മാത്രേ സംസാരിക്കാൻ സാധിക്കുള്ളൂ. ഗൗതം ഹോസ്പിറ്റലിൽ നിന്നും മാറ്റി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ടു വന്നു. ചേച്ചിയുടെ കൂടെ ചേച്ചിയുടെ രണ്ട് മക്കളും അവരുടെ ഭാര്യമാരും ഉണ്ട്. എല്ലാവരുടെയും സഹായം കൊണ്ടും പ്രാർത്ഥന കൊണ്ടുമാണ് ചേച്ചിയെ ഇത് വരെയെങ്കിലും നമുക്ക് എത്തിക്കാൻ സാധിച്ചത്. ഇനിയും ആ കുടുംബത്തിന് നിങ്ങളുടെയൊക്കെ പിന്തുണ ഉണ്ടാകണം. മോളി ചേച്ചിയുടെ മകൻ ജോളിയാണ് ചേച്ചിയെ റൂമിൽ മാറ്റിയ വിവരം അറിയിച്ചത്.
2009ല്‍ ആന്തോളജി ചിത്രമായ കേരള കഫേയിലൂടെ സിനിമയിലെത്തിയ താരമാണ് മോളി കണ്ണമാലി. തുടര്‍ന്ന് പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. അന്നയും റസൂലും, അമര്‍ അക്ബര്‍ ആന്റണി, ദ ഗ്രേറ്റ് ഫാദര്‍, ചാപ്പാ കുരിശ്, ചാര്‍ലി എന്നിവയാണ് മോളി അഭിനയിച്ച മറ്റു ചിത്രങ്ങള്‍.'ടുമാറോ'എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ മോളി അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. ജോയ് കെ മാത്യു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോളിക്ക് അവസരം ലഭിച്ചത്.