Movies
2007 ലെ ഇന്ത്യയുടെ ടി20 വിജയം സിനിമയാകുന്നു; ഹഖ് സേ ഇന്ത്യ
Movies

2007 ലെ ഇന്ത്യയുടെ ടി20 വിജയം സിനിമയാകുന്നു; 'ഹഖ് സേ ഇന്ത്യ'

Web Desk
|
20 Nov 2021 9:29 AM GMT

സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്‌സ് നെറ്റ്‌വർക്ക്‌ ലിമിറ്റഡാണ്

എ2007 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 വിജയം അഭ്രപാളിയിലേക്ക്. 'ഹഖ് സേ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റർ പുറത്തിറങ്ങി. സൗഗത് ഭട്ടാചാര്യ സിനിമ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലണ്ടൻ ആസ്ഥാനമായ വൺ വൺ സിക്‌സ് നെറ്റ്‌വർക്ക്‌ ലിമിറ്റഡാണ്

ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന മലയാളി പേസർ ശ്രീശാന്ത് ഫേസ്ബുക്കിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചു. ഒടിടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. സലിം-സുലൈമാൻ സഖ്യം സംഗീതം നിർവഹിക്കും.

എംഎസ് ധോണി ആദ്യമായി ഇന്ത്യൻ ടീം ക്യാപ്റ്റനാവുന്നതും ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി20 ലോകകപ്പിലായിരുന്നു. പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ജയിച്ച് സൂപ്പർ എട്ടിലെത്തിയ ഇന്ത്യ ന്യൂസീലൻഡിനെതിരെ തോറ്റുതുടങ്ങി. പിന്നീട് ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ച ഇന്ത്യ സെമിയിലേക്ക് മുന്നേറി. ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് യുവരാജിന്റെ ഒരു ഓവറിൽ ആറ് സികസ് പിറന്നത്. സെമിയിൽ ഓസ്‌ട്രേലിയയെ കീഴടക്കിയ ഇന്ത്യ ഫൈനലിലെത്തി. അഞ്ച് റൺസിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്

Similar Posts