ഓസ്കാറില്‍ തിളങ്ങി നൊമാഡ്ലാന്ഡ്; ആന്റണി ഹോപ്കിൻസ് നടന്, മെക്ഡോർമൻഡ് നടി
|മികച്ച സംവിധായിക, മികച്ച ചിത്രം, മികച്ച നടി എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് നൊമാഡ്ലാൻഡ് കരസ്ഥമാക്കിയത്.
ചരിത്രം കുറിച്ച് 93 മത് ഓസ്കാർ പുരസ്കാരം. നൊമാഡ്ലാൻഡിലൂടെ മികച്ച സംവിധായികയായ ക്ലോയി ഷാവോ, പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയായി. മികച്ച സംവിധായിക, മികച്ച ചിത്രം, മികച്ച നടി എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് നൊമാഡ്ലാൻഡ് കരസ്ഥമാക്കിയത്.
'ദ ഫാദർ' എന്ന ചിത്രത്തിലൂടെ ആന്റണി ഹോപ്കിൻസ് മികച്ച നടനായപ്പോൾ, നൊമാഡ്ലാൻഡിലെ അഭിനയത്തിന് ഫ്രാൻസിസ് മെക്ഡോർമെൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹോപ്കിൻസിന്റെ രണ്ടാമത്തെയും മെക്ഡോർമൻഡിന്റെ നാലാമത്തെയും ഓസ്കാറാണിത്. 83ാമതെ വയസിൽ പുരസ്കാരം നേടിയതോടെ, ഓസ്കാർ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഹോപ്കിൻസ്.
ബ്ലാക് പാന്തർ ഗ്രൂപ്പിന്റെ കഥ പറഞ്ഞ 'ജൂദാസ് ആൻഡ് ബ്ലാക് മെസിഹ'യിലെ അഭിനയത്തിന് ഡാനിയൽ കലൂയ മികച്ച സഹനടനായി. 'മിനാരി' എന്ന ചിത്രത്തിലെ അഭിനയത്തിന് യൂ ജുങ് യൂങ് മികച്ച സഹ നടിയായി. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയൻ താരത്തിന് ഓസ്കാർ ലഭിക്കുന്നത്.
മാങ്ക് ചിത്രത്തിന്റേതാണ് മികച്ച ഛായാഗ്രഹണം. മികച്ച ആനിമേറ്റഡ് ചിത്രമായി സോൾ, ഡോക്യുമെന്ററിയായി മൈ ഒക്ടോപസ് ടീച്ചർ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. ഡാനിഷ് ചിത്രമായ അനദർ റൗണ്ട് ആണ് മികച്ച വിദേശ ഭാഷ ചിത്രം.
വിട പറഞ്ഞ കലാകാരൻമാരായ ഇർഫാൻ ഖാൻ, ചാവഡ്വിക് ബോസ്മാൻ, ബാനു അത്തയ്യ എന്നിവർക്ക് വേദി ആദരവർപ്പിച്ചു.
#Oscars Moment: Frances McDormand wins Best Actress for her work in @nomadlandfilm. pic.twitter.com/mHe57tzFP5
— The Academy (@TheAcademy) April 26, ൨൦൨൧
ഓസ്കാര്‍ ജേതാക്കള്‍
മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ് (ക്ലോയി ഷാവോ)
മികച്ച നടന്- ആന്റണി ഹോപ്കിന്‍സ് (ദി ഫാദര്‍)
മികച്ച നടി- ഫ്രാന്‍സസ് മക്ഡോര്‍മന്‍ഡ് (നൊമാഡ്ലാന്ഡ്)
മികച്ച സംവിധായിക: ക്ലോയി ഷാവോ (ചിത്രം- നൊമാഡ് ലാന്‍ഡ്)
മികച്ച സഹനടൻ: ഡാനിയേൽ കലൂയ (ചിത്രം- ജൂദാസ് ആന്‍ഡ് ദ ബ്ലാക്ക് മിസിയ)
മികച്ച അവലംബിത തിരക്കഥ- ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്ളോറിയന്‍ സെല്ലര്‍ (ദി ഫാദർ)
മികച്ച തിരക്കഥ (ഒറിജിനൽ)- എമെറാള്‍ഡ് ഫെന്നല്‍ (പ്രൊമിസിങ് യങ് വുമൺ)
മികച്ച വസ്ത്രാലങ്കാരം: ആന്‍ റോത്ത് (മ റെയ്നീസ് ബ്ലാക്ക് ബോട്ടം)
മികച്ച വിദേശ ഭാഷാചിത്രം: അനതർ റൗണ്ട് (ഡെൻമാർക്ക്)
മികച്ച ശബ്ദവിന്യാസം: സൗണ്ട് ഓഫ് മെറ്റൽ
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റന്റ് സ്ട്രേഞ്ചേഴ്സ്
മികച്ച ഹ്രസ്വ ഡോക്യുമെന്ററി (ഷോർട്ട് സബ്ജെക്റ്റ്): കോളെറ്റ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ
മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ്
മികച്ച സഹനടി- യൂൻ യോ ജുങ് (മിനാരി)
മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ (ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്
മികച്ച ഛായാഗ്രഹണം: എറിക് മെസഷ്മിറ്റ് (മാങ്ക്)
മികച്ച ആനിമേഷൻ ചിത്രം: സോൾ
മികച്ച എഡിറ്റിങ്: മിക്കല്‍ ഇ ജി നീല്‍സണ്‍ (സൗണ്ട് ഓഫ് മെറ്റല്‍)