Movies
ആ ശബ്ദത്തിന്റെ രഹസ്യങ്ങൾ തേടി ഞാനിറങ്ങുകയാണ്; എലോൺ പുതിയ ടീസർ
Movies

'ആ ശബ്ദത്തിന്റെ രഹസ്യങ്ങൾ തേടി ഞാനിറങ്ങുകയാണ്'; 'എലോൺ' പുതിയ ടീസർ

Web Desk
|
24 Jan 2023 4:23 PM GMT

ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് 'എലോണി'ന്റെ നിർമാണം

ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് എലോൺ. വലിയ ഇടവേളക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നത്. അതുകൊണ്ടു തന്നെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ടീസർ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

കയോസ് സിദ്ധാന്തത്തിൽ പറയുന്ന ബട്ടർഫ്‌ലൈ എഫക്റ്റിനെ കുറിച്ചാണ് ടീസറിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്നത്.

ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് എലോണിന്റെ നിർമ്മാണം. ആശിർവാദിൻറെ 30-ാം ചിത്രമാണിത്. 2000ൽ എത്തിയ 'നരസിംഹ'മായിരുന്നു ആശിർവാദ് സിനിമാസിൻറെ ആദ്യ ചിത്രം. അവസാനമായി മോഹൻലാലും ഷാജി കൈലാസും ഒരുമിച്ചത് 2009ൽ ആയിരുന്നു. റെഡ് ചില്ലീസ് എന്ന ചിത്രമായിരുന്നു അത്. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം ജനുവരി 26ന് തിയറ്ററിൽ എത്തും.

Similar Posts