Movies
മൈക്ക് ആയി അനശ്വര രാജൻ; ജോൺ എബ്രഹാം നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്
Movies

'മൈക്ക്' ആയി അനശ്വര രാജൻ; ജോൺ എബ്രഹാം നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

Web Desk
|
1 Aug 2022 12:35 PM GMT

നവാഗതനായ രഞ്ജിത്ത് സജീവും തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

നടൻ ജോൺ എബ്രഹാമിന്റെ ജെഎ എന്റർടൈൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം മൈക്കിന്റെ ട്രെയ്‌ലർ സോണി മ്യൂസിക്ക് ഇന്ത്യയുടെ ചാനലിലൂടെ പുറത്തിറങ്ങി. ജോൺ എബ്രഹാം, മൈക്കിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും സിനിമ മേഖലയിലെ നിരവധി പ്രമുഖരും സമൂഹ മാധ്യമങ്ങളിൽ ട്രെയ്ലർ പങ്കുവെച്ചു. വിഷ്ണു ശിവപ്രസാദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്ദുൽ വഹാബാണ്. ചിത്രം ഓഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. യുവതലമുറയെ ആകർഷിക്കുന്ന മികച്ച ദൃശ്യാനുഭവമായിരിക്കും ചിത്രമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. സമകാലീന പ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നതെന്നും ട്രെയ്‌ലറിൽനിന്ന് മനസ്സിലാക്കാം. നവാഗതനായ രഞ്ജിത്ത് സജീവും തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കല, വിപ്ലവം, പ്രണയം സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് മൈക്ക് എഴുതിയിരിക്കുന്നത്. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. മൈക്കിലെ ഒരു പാട്ട് മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ ഡയറക്ടർ സുരേഷ് മുകുന്ദാണ് നൃത്തസംവിധാനം ചെയ്തിരിക്കുന്നത്. മറ്റൊന്ന് ഗായത്രി രഘുറാം നിർവഹിക്കുമ്പോൾ, മൂന്നാമത്തെ പാട്ട് ഗ്രീഷ്മ നരേന്ദ്രനും പ്രതീഷ് രാംദാസും ചേർന്ന് കൊറിയോഗ്രാഫി ചെയ്യുന്നു.

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്‌സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്‌സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സിജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.


Similar Posts