Movies
ആ ഇരുപത് മിനുറ്റിലുണ്ട് എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം; സിബിഐ ദ ബ്രെയിൻ ട്രെയിലർ എത്തി
Movies

'ആ ഇരുപത് മിനുറ്റിലുണ്ട് എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം'; 'സിബിഐ ദ ബ്രെയിൻ' ട്രെയിലർ എത്തി

Web Desk
|
22 April 2022 2:35 PM GMT

ചിത്രം പെരുന്നാൾ റിലീസായി മെയ് ഒന്നിന് തിയറ്ററിലെത്തും. ഒരിക്കല്‍ കൂടി മമ്മൂട്ടിയെ സേതുരാമയ്യറായി കാണാനുളള ആവേശത്തിലാണ് മലയാളി പ്രേക്ഷകര്‍

കെ.മധു, എസ് എൻ സ്വാമി, മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്ന സിബിഐ സീരിസിലെ അഞ്ചാം പതിപ്പായ സിബിഐ ദ് ബ്രെയിനിന്റെ ട്രെയിലർ പുറത്തിറങ്ങി. സിബിഐ ഏറ്റെടുത്ത കേസിന്റെ വിശദാംശങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ. ചിത്രം പെരുന്നാൾ റിലീസായി മെയ് ഒന്നിന് തിയറ്ററിലെത്തും. ഒരിക്കല്‍ കൂടി മമ്മൂട്ടിയെ സേതുരാമയ്യറായി കാണാനുളള ആവേശത്തിലാണ് മലയാളി പ്രേക്ഷകര്‍.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ആരാധകർ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിക്കൊപ്പം അഞ്ചാം പതിപ്പില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മുകേഷ്, ജഗതി, രണ്‍ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങള്‍.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. 1988ൽ ആണ് സേതുരാമയ്യർ സീരിസിലെ ആദ്യ സിനിമയായ സിബിഐ ഡയറികുറുപ്പ് എത്തുന്നത്. തൊട്ടടുത്ത വർഷം ഇതേ ടീം 'ജാഗ്രത'യുമായി വന്നു. 2004 ല്‍ മൂന്നാം ഭാഗമായ 'സേതുരാമയ്യര്‍ സിബിഐ'യും 2005 ല്‍ 'നേരറിയാന്‍ സിബിഐ'യും എത്തിയിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.

Similar Posts