Movies
താരനിബിഡമായി ഡിയർ വാപ്പി ഓഡിയോ ലോഞ്ച്
Movies

താരനിബിഡമായി 'ഡിയർ വാപ്പി' ഓഡിയോ ലോഞ്ച്

Web Desk
|
24 Dec 2022 11:12 AM GMT

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി.

ലാൽ നായകനായി എത്തുന്ന ഡിയർ വാപ്പിയുടെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിലെ ഹോളിഡേ ഇന്നിൽ നടന്നു. ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണൻ, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരനാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ. മുത്തയ്യ മുരളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ലോഗോ പ്രകാശനം ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ ടീസറും ചടങ്ങിൽ പ്രേക്ഷകർക്കായി സമ്മാനിച്ചു.

പ്രശസ്ത താരങ്ങളുടെ സാന്നിധ്യത്താൽ ചടങ്ങ് വർണ്ണാഭമായി. ലാൽ, മണിയൻപിള്ള രാജു, ബി ഉണ്ണികൃഷ്ണൻ, ജി. സുരേഷ് കുമാർ, കുഞ്ചൻ, ജഗദീഷ്, സാന്ദ്ര തോമസ്, ബി രാകേഷ്, രഞ്ജിത്ത് രജപുത്ര, സംവിധായകൻ സേതു, കൈലാസ് മേനോൻ, നിരജ്, അനഘ, ഗുരു സോമസുന്ദരം, നിതിയ മേമൻ, സന മൊയ്തൂട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒരു തുന്നൽക്കാരനായിട്ടാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മണിയൻ പിള്ള രാജു, ജഗദീഷ്, നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ,മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്. കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ലിജോ പോൾ ചിത്രസംയോജനവും, എം.ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട്, ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ - നജീർ നാസിം, സ്റ്റിൽസ് - രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ - സക്കീർ ഹുസൈൻ, മനീഷ് കെ തോപ്പിൽ, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് - അമീർ അഷ്റഫ്, സുഖിൽ സാൻ, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി.ആർ.ഒ - ആതിര ദിൽജിത്ത്.

Related Tags :
Similar Posts