Movies
ആ വാര്‍ത്തകളില്‍ ഏറെ വേദനയുണ്ട്.. അപ്പക്ക് ഹൃദയാഘാതമല്ലായിരുന്നു- ധ്രുവ് വിക്രം
Movies

"ആ വാര്‍ത്തകളില്‍ ഏറെ വേദനയുണ്ട്.. അപ്പക്ക് ഹൃദയാഘാതമല്ലായിരുന്നു"- ധ്രുവ് വിക്രം

Web Desk
|
9 July 2022 5:32 AM GMT

ഇന്നലെ ഉച്ചയോടെയാണ് നെഞ്ചിലുണ്ടായ അസ്വസ്ഥതയെ തുടർന്ന് വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നടൻ വിക്രമിന് ഹൃദയാഘാതമെന്ന തരത്തിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് മകൻ ധ്രുവ് വിക്രം. അപ്പക്ക് ഹൃദയാഘാതമല്ലായിരുന്നു എന്നും നെഞ്ചിൽ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും ധ്രുവ് സോഷ്യൽമീഡിയയിൽ കുറിച്ചു.

ഇന്നലെ ഉച്ചയോടെയാണ് നെഞ്ചിലുണ്ടായ അസ്വസ്ഥതയെ തുടർന്ന് വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതമുണ്ടായെന്നാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മാനേജർ തന്നെ ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിറകെയാണ് ധ്രുവിന്റെ പ്രതികരണം.

"പ്രിയപ്പെട്ട ആരാധകരേ.. അപ്പക്ക് നേരിയ രീതിയിൽ നെഞ്ചിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർത്തകൾ പ്രചരിക്കുന്നത് പോലെ അദ്ദേഹത്തിന് ഹൃദയാഘാതം ഇല്ല. ഇത്തരം കിംവദന്തികൾ ഏറെ വേദനയുണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേയും ഞങ്ങളുടെ കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യർഥിക്കുന്നു. ചിയാൻ ഇപ്പോൾ സുഖമായിരിക്കുന്നു. ഒരു ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്ന് കരുതുന്നു. ധ്രുവ് കുറിച്ചു. വിക്രം അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങളും അറിയിച്ചു.






Related Tags :
Similar Posts