ചിരിപ്പിച്ച് വശത്താക്കും; തിയേറ്ററുകളിൽ ചിരിപ്പൂരത്തിന് തിരികൊളുത്തി താനാരാ
|പുറത്ത് കാണിക്കുന്ന നന്മ ചിലർക്ക് കാപട്യത്തിന്റെ മൂടുപടമാണെന്ന് പറഞ്ഞുവെക്കുകയാണ് താനാരാ എന്ന ചെറുചിത്രം. ഒരു രാത്രിയും കുറച്ച് കഥാപാത്രങ്ങളും മാത്രമായി പ്രേക്ഷകരെ ചിരിപ്പൂരത്തിലേക്ക് തള്ളിവിടുകയാണ് ഈ ചിത്രം.
ബോയിങ് ബോയിങ് പോലെ മുഴുനീള ഹാസ്യ ചിത്രമാണ് താനാരാ എന്നാണ് ചിത്രം കണ്ടിറിങ്ങുന്നവർ പറയുന്നത്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം തന്നെ കുടുംബപ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു.
ഒരൊറ്റ രാത്രിയിൽ നടക്കുന്ന സംഭവത്തെ കൺഫ്യൂഷൻ കോമഡിയിലൂടെ വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
മലയാളികളെ ഏറെ ചിരിപ്പിച്ച റാഫിയുടെ തിരക്കഥയിലൂടെ സംവിധായകൻ ഹരിദാസ്. സത്യസന്ധനായ കള്ളനായി എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. ചിത്രത്തിലെ താനാരാ എന്ന ഗാനം സേഷ്യൽമീഡിയയിൽ തരംഗമാവുകയും ചെയ്തു കഴിഞ്ഞു.
സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. കെആര്‍ ജയകുമാര്‍, ബിജു എംപി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഹരിശങ്കറും റിമി ടോമിയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സണ്‍ പോഡുത്താസ്, കോ ഡയറക്ടര്‍ ഋഷി ഹരിദാസ്. ചീഫ് അസോ. ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള് വേദര്‍, പി.ആര്.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍. ഗുഡ്വില് എന്റര്ടൈന്മെന്റ്സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.