ജിയോ ബേബിയുടെ 'ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്' 26 മുതൽ വിളമ്പിത്തുടങ്ങും
|ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേ നേടിയിരുന്നു
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. 'ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്' ഈ മാസം 26ന് തിയേറ്ററുകളിൽ എത്തും. ജിയോ ബേബി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേ നേടിയിരുന്നു. ചിത്രത്തിൽ ജിയോ ബേബിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം-സാലു കെ തോമസ്. എഡിറ്റർ-ഫ്രാൻസിസ് ലൂയിസ്. ബേസിൽ സിജെ, മാത്യൂസ് പുളിക്കൽ -സംഗീത സംവിധാനം. കലാ സംവിധാനം- നോബിൻ കുര്യൻ. വസ്ത്രാലങ്കാരം- സ്വാതി വിജയൻ. ശബ്ദ രൂപകല്പന- ടോണി ബാബു, ഗാനരചന-സുഹൈൽ കോയ, അലീന. കളറിസ്റ്റ്-ലിജു പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ-ഷിനോയ് ജി തലനാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആരോമൽ രാജൻ, ലൈൻ പ്രൊഡ്യൂസർ-നിദിൻ രാജു, കൊ ഡയറക്ടർ-അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-നിധിൻ പണിക്കർ, മാർട്ടിൻ എൻ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ -ദീപക് ശിവൻ, സ്റ്റിൽസ്- അജയ് അളക്‌സ്, പരസ്യകല-നിയാണ്ടർ താൾ, വിനയ് വിൻസൻ, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ്- റോജിൻ കെ റോയ് തുടങ്ങിയവരാണ് നിർവഹിച്ചിരിക്കുന്നത്.
ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത ജിയോ ബേബി ചിത്രം. അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജിയായി എത്തിയ സിനിമയിൽ ഓൾഡ് ഏജ് ഹോം എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്തിരുന്നു. ഫ്രാൻസിസ് ലൂയിസ് സംവിധാനം ചെയ്ത റേഷൻ എന്ന ചിത്രത്തിൽ ജിയോ അഭിനയിക്കുകയും ചെയ്തിരുന്നു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശം ഈ ചിത്രത്തിന് ജിയോ ബേബി കരസ്ഥമാക്കിയിരുന്നു.