'കടുവ' എത്തുന്നത് അഞ്ച് ഭാഷകളിൽ; പാൻ ഇന്ത്യൻ നിലയിലേക്ക് പൃഥ്വിരാജ്
|പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ജിനു വി. എബ്രഹാമാണ്.
ഒരിടവേളക്ക് ശേഷം ഷാജികൈലാസിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് പുറത്തുവരുന്നത്. ജൂൺ 30 ന് റിലീസാവുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ ദിവസം എത്തും. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ജിനു വി. എബ്രഹാമാണ്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.
റോക്കി ഭായിയുടെ രണ്ടാം വരവ് കെജിഎഫ്2 കേരളക്കര ആവേശപൂർവ്വം വരവേറ്റിരുന്നു. പൃഥ്വിരാജാണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തത്. ആക്ഷന് പ്രധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ വിവേക് ഒബ്‌റോയിയാണ് പ്രതിനായകനായി എത്തുന്നത്. മോഹൻലാലിനെ നായകനാക്കി എലോൺ എന്ന ചിത്രവും ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്.