ഐഫോണില്‍ 'പടം' പിടിച്ചു; ചന്ദ്രുവിന് സംസ്ഥാന അവാര്‍ഡ്
|അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ ചിത്രീകരിച്ച സിനിമ ഐഫോണ്‍ 10 എക്‌സ് ഉപയോഗിച്ചാണ് ചന്ദ്രു പകര്‍ത്തിയത്.
ഐഫോണ്‍ ഉപയോഗിച്ച് സിനിമ ചിത്രീകരിച്ച ചന്ദ്രു സല്‍വരാജിന് മികച്ച ഛായഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. മഞ്ജു വാര്യരെ നായികയാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിലൂടെയാണ് ചന്ദ്രു ഈ നേട്ടം സ്വന്തമാക്കിയത്.
അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ ചിത്രീകരിച്ച സിനിമ ഐഫോണ്‍ 10 എക്‌സ് ഉപയോഗിച്ചാണ് ചന്ദ്രു പകര്‍ത്തിയത്. ഇതേ സിനിമയിലെ കളര്‍ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും പുരസ്‌കാരം ലഭിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം എങ്ങനെ കാണുന്നു എന്നതാണ് സിനിമയുടെ പ്രമേയം. പാട്ടുകളും നിറങ്ങളും നിറച്ച് ഒരു ചിത്രകഥ പോലെയാണ് കയറ്റത്തിന്റെ കഥ പറച്ചില്‍.
മഞ്ജുവാര്യര്‍ക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രന്‍, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന, എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു. നീവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യൂ, അരുണ മാത്യു മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലോക്കേഷന്‍ സൗണ്ട് നിവേദ് മോഹന്‍ദാസ്. കലാ സംവിധാനം ദിലീപ് ദാസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, ബിനു ജി നായര്‍.