Movies
ആഗോള റിലീസിൽ ആയിരം കോടി നേടി കെ.ജി.എഫ് ചാപ്റ്റർ 2
Movies

ആഗോള റിലീസിൽ ആയിരം കോടി നേടി കെ.ജി.എഫ് ചാപ്റ്റർ 2

Web Desk
|
30 April 2022 3:07 PM GMT

നാലാം ഇന്ത്യൻ ചിത്രമായാണ് കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്

ആഗോള റിലീസിൽ ആയിരം കോടി നേടി യാഷ് നായകനായ പ്രശാന്ത് നീൽ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2. നാലാം ഇന്ത്യൻ ചിത്രമായാണ് കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ആർ.ആർ.ആർ, ദംഗൽ, ബാഹുബലി ദി കൺക്ലൂഷൻ എന്നീ ചിത്രങ്ങളാണ് ആയിരം കോടി കടന്ന ചിത്രങ്ങൾ. ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് കെ.ജി.എഫ് ചാപ്റ്റർ 2 ആയിരം കോടി കടന്ന വിവരം പങ്കുവെച്ചത്.


യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫ് ചാപ്റ്റർ 2 ൽ അഭിനയിച്ചിട്ടുണ്ട്. കെ.ജി.ഫ് ചാപ്റ്റർ 2 കന്നഡയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തിയിരുന്നു. ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡയും സംഗീതം രവി ബസ്റൂറുമാണ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽ പെട്ട ചിത്രമായ കെ.ജി.എഫ് 2018 ഡിസംബർ 21നാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയിരുന്നു.

KGF Chapter 2 grosses over Rs 1,000 crore in global release

Similar Posts