'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; 'കിങ് ഓഫ് കൊത്ത'യുടെ 95 ദിവസത്തെ ചിത്രീകരണം പൂർത്തിയായി
|ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കിങ് ഓഫ് കൊത്ത'. ദുൽഖർ അരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ കിങ് ഓഫ് കൊത്തയുടെ 95 ദിവസത്തെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
തമിഴ്‌നാട്ടിലെ കാരൈക്കുടിയിലെ ഷൂട്ടിങ് പൂർത്തിയായ വിവരം ദുൽഖർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കയ്യിൽ തോക്കുമായി 'തീർക്കാൻ പറ്റുമെങ്കിൽ തീർക്കട' എന്ന് പറയുന്ന ദുൽഖറിനെയും വീഡിയോയിൽ കാണാം.
ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. 2023 ഓണം റിലീസായി ചിത്രം തിയറ്ററിലെത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും ഒരു മാസ് ഗ്യാങ്സ്റ്റർ ചിത്രമായാണ് അണിയറപ്രവർത്തകർ 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നതെന്നാണ് വിവരം.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊകുങ്ങുന്ന ചിത്രം വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. കുറുപ്പിന് ശേഷം റിലീസ് ഉത്സവമാക്കാൻ പോകുന്ന മറ്റൊരു ദുൽഖർ ചിത്രമാണ് കിങ് ഓഫ് കൊത്തയെന്ന് ആരാധകർ പറയുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് സംഗീതസംവിധാനം. ഛായാഗ്രഹണം- നിമീഷ് രവി, എഡിറ്റർ- ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ- പ്രതീഷ് ശേഖർ.