Movies
Late actor Kalabhavan Haneef is very popular in Malayalam cinema through small roles
Movies

ശശി പേര് മാറ്റി സോമൻ; കലാഭവൻ ഹനീഫ് ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയൻ

Web Desk
|
9 Nov 2023 11:04 AM GMT

'ഈ പറക്കും തളിക'യിലെ കല്യാണചെറുക്കൻ, 'പാണ്ടിപ്പട'യിലെ ചിമ്പു തുടങ്ങിയവയൊക്കെ ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു

കൊച്ചി: അന്തരിച്ച നടൻ കലാഭവൻ ഹനീഫ് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധേയൻ. നിരവധി ജനപ്രിയ സിനിമകളിൽ നടൻ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കട്ടപ്പനയിലെ ഋതിക് റോഷനിൽ സോമനെന്ന് പേര് മാറ്റിയ ശശി, 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ 'ഈ പറക്കും തളിക'യിലെ കല്യാണചെറുക്കൻ, പാണ്ടിപ്പടയിലെ ചിമ്പു തുടങ്ങിയവയൊക്കെ ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു. ട്രോളുകളിലടക്കം പലപ്പോഴും ഇദ്ദേഹത്തിന്റെ മീമുകൾ ഉപയോഗിക്കപ്പെട്ടു.

എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി. 1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമാരംഗത്തെത്തിയത്. സന്ദേശം, ഗോഡ്ഫാദർ, കാസർകോട് ഖാദർ ബായ്, വിസ്മയം, തെങ്കാശിപ്പട്ടണം, പച്ചക്കുതിര, ചോട്ടാ മുംബൈ, കേരളാ പൊലീസ്, ചട്ടമ്പിനാട്, ഉസ്താദ് ഹോട്ടൽ, ദൃശ്യം, പത്തേമാരി, അമർ അക്ബർ ആൻറണി, 2018 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'കോമഡിയും മിമിക്‌സും പിന്നെ ഞാനും' അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്. ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Late actor Kalabhavan Haneef is very popular in Malayalam cinema through small roles

Similar Posts