വീണ്ടും പോലീസുകാരനായി മമ്മൂട്ടി ?; ബി. ഉണ്ണികൃഷ്ണന് - ഉദയ് കൃഷ്ണ ചിത്രത്തിന് തുടക്കം; ചിത്രം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
|ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് ബി. ഉണ്ണികൃഷ്ണന്റെ നിര്‍മ്മാണ കമ്പനിയായ ആര്.ഡി ഇലുമിനേഷന്‍സ് ആണ്.
കൊച്ചി: ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി. മമ്മൂട്ടി നായകനാവുന്ന ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ പുജ ഞായറാഴ്ച നടന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് ബി. ഉണ്ണികൃഷ്ണന്റെ നിര്‍മ്മാണ കമ്പനിയായ ആര്.ഡി ഇലുമിനേഷന്‍സ് ആണ്.
ചിത്രത്തില്‍ മമ്മൂട്ടി പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നതെന്നാണ് സൂചന. നടന് ഷൈന്‍ ടോം ചാക്കോയാണ് ചിത്രം ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ക്ലാപ് ബോര്‍ഡിന്റെ ചിത്രമാണ് ഷൈന്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, അമല പോള്‍, സ്നേഹ എന്നിവര്‍ നായികമാരായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പുറമെ ജിനു ജോസഫ്, ദിലീഷ് പോത്തന് എന്നിവരും പ്രധാന റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇക്കാര്യം നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. 2010 ലാണ് മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും അവസാനമായി ഒന്നിച്ചത്.
പ്രമാണിയെന്ന ഈ ചിത്രത്തില്‍ സ്നേഹ, പ്രഭു, ഫഹദ് ഫാസില്‍, നസ്രിയ എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. റോഷാക്ക് ആണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച ചിത്രം. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.