Movies
കങ്കണ നിർമാതാവാകുന്ന ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ
Movies

കങ്കണ നിർമാതാവാകുന്ന ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ

Web Desk
|
14 July 2021 1:21 PM GMT

കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ആ പേര് തന്നെയാണ് പ്രൊഡക്ഷന്‍ കമ്പനിക്കും നല്‍കിയിരിക്കുന്നത്.

കങ്കണ റണാവത്ത് നിര്‍മാതാവാകുന്ന ആദ്യ ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖി നായകന്‍. ടികു വെഡ്‌സ് ഷേരു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മണികര്‍ണിക ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. മണികര്‍ണിക ഫിലിംസ് എന്ന പേരില്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സായ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്‍ഡിക് കോമഡി വിഭാഗത്തില്‍പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ആ പേര് തന്നെയാണ് പ്രൊഡക്ഷന്‍ കമ്പനിക്കും നല്‍കിയിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന എമർജൻസി എന്ന ചിത്രം സംവിധാനം ചെയ്യുമെന്ന് കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.

View this post on Instagram

A post shared by Manikarnika Films Production (@manikarnikafilms)

Similar Posts