Movies
ലിംഗസമത്വത്തിന്‍റെ അടുക്കള ; ശ്രദ്ധേയമായി താരയിലെ ഗാനം
Movies

ലിംഗസമത്വത്തിന്‍റെ അടുക്കള ; ശ്രദ്ധേയമായി താരയിലെ ഗാനം

Web Desk
|
23 Nov 2021 4:14 PM GMT

ട്രാൻസ്ജെന്‍ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പാട്ടുകൂടിയാണിത്.

ദെസ്വിൻ പ്രേം സംവിധാനം ചെയ്ത "താര'' സിനിമയിലെ ഗാനം ശ്രദ്ധയാകർഷിക്കുന്നു. ആണും പെണ്ണും തിരുനങ്കയും ഋതുമതിയുമെല്ലാം ഒന്നിക്കുന്ന ഇടമായി അടുക്കള മാറുന്ന കാലത്തെ ആവിഷ്ക്കരിക്കുകയാണ് 'കിടാവ് മേഞ്ഞ പുല്‍പ്പരപ്പില്‍' എന്ന് തുടങ്ങുന്ന ഗാനം. ലിംഗസമത്വമാണ് പാട്ടിന്‍റെ പ്രമേയം.

ട്രാൻസ്ജെന്‍ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ ഗാനം കൂടിയാണിത്. 'തിരുനങ്ക' എന്ന ദ്രാവിഡ പദമാണ് ട്രാൻസ്ജെൻ്റർ എന്ന വാക്കിന് പകരമായി ഉപയോഗിച്ചിരിക്കുന്നത്. ഋതുമതികൾക്ക് നിഷേധിക്കപ്പെട്ട അടുക്കളയുടെ ചരിത്രം ചിലയിടങ്ങളിൽ ഇന്നും തുടരുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇങ്ങിനെയൊരു പാട്ടിറങ്ങുന്നത്.

പുരുഷന് മാത്രമല്ല, എല്ലാ മനുഷ്യർക്കും അടുക്കളയും അരങ്ങും ഒരുപോലെയാവണമെന്ന് പാട്ട് വാദിക്കുന്നു. പക്ഷെ അത് എന്ന് സാധ്യമാകുമെന്ന ചോദ്യവുമായി നിൽക്കുന്ന ആയിരം വിയർപ്പുടലുകളിലൂടെ അവസാനിക്കുന്ന പാട്ട് ആണുങ്ങൾ സുന്ദരന്മാരാകുന്നത് അടുക്കളകൂടി കൈകാര്യം ചെയ്യുമ്പോഴാണെന്ന് പറയുന്നു.

ബിനീഷ് പുതുപ്പണത്തിന്‍റെ വരികൾക്ക് വിഷ്ണു വി.ദിവാകരനാണ് സംഗീതം നൽകിയത്. ജെബിൻ.ജെ.ബി, പ്രഭ ജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സമീർ പി.എം. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച 'താര' ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും.

Similar Posts