Movies
നൈറ്റ് ഡ്രൈവ് തീയേറ്ററുകളിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു
Movies

നൈറ്റ് ഡ്രൈവ് തീയേറ്ററുകളിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

Web Desk
|
21 Feb 2022 2:18 PM GMT

മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷം വൈശാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്

വൈശാഖിന്‍റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'നൈറ്റ് ഡ്രൈവ്' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 11 ന് തിയേറ്ററുകളിലെത്തും.

View this post on Instagram

A post shared by vysakh (@directorvysakh)

വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, അലക്സാണ്ടർ പ്രശാന്ത്, ശ്രീവിദ്യ, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അഭിലാഷ് പിള്ളയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു നീറ്റ പിന്റോ എന്നിവരാണ് നിര്‍മാണം. ഷാജികുമറാണ് ഛായഗ്രഹകൻ. രഞ്ജിൻ രാജനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷമാണ് വൈശാവ് നൈറ്റ് ഡ്രൈവുമായെത്തുന്നത്. ഉദയകൃഷ്ണയുടെ രചനയിൽ മോഹൻലാല്‍ നായകനാകുന്ന മോണ്‍സ്റ്ററാണ് വൈശാഖിന്റെ അടുത്ത ചിത്രം.

Similar Posts