Movies
ക്ലാസ്, മാസ്, ത്രില്ലർ; നവംബറിൽ റിലീസിനെത്തുന്നത് വമ്പൻ ചിത്രങ്ങൾ
Movies

ക്ലാസ്, മാസ്, ത്രില്ലർ; നവംബറിൽ റിലീസിനെത്തുന്നത് വമ്പൻ ചിത്രങ്ങൾ

Web Desk
|
1 Nov 2021 3:00 AM GMT

ദുൽഖർ സൽമാന്റെ കുറുപ്പമാണ് മലയാളത്തിൽ നിന്നുള്ള വലിയ ചിത്രം. രജനീകാന്തിന്റെ അണ്ണാത്തെ, വിശാലിന്റെ എനിമി തുടങ്ങിയ ചിത്രങ്ങളും ഈ മാസം റിലീസിനെത്തുന്നു.

പതിനെട്ടു മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ തിയേറ്റർ തുറന്നതോടെ ബിഗ് സ്‌ക്രീനിലെ സിനിമ ആരവങ്ങൾക്ക് വീണ്ടും തുടക്കമായി. മലയാളത്തിലും അന്യ ഭാഷകളിലുമായി വമ്പൻ ചിത്രങ്ങളാണ് നവംബറിൽ റിലീസിനെത്തുന്നത്. ദുൽഖർ സൽമാന്റെ കുറുപ്പമാണ് മലയാളത്തിൽ നിന്നുള്ള വലിയ ചിത്രം. രജനീകാന്തിന്റെ അണ്ണാത്തെ, വിശാലിന്റെ എനിമി തുടങ്ങിയ ചിത്രങ്ങളും ഈ മാസം റിലീസിനെത്തുന്നു.

കുറുപ്പ്

ദുൽഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് ക്രൈം ത്രില്ലറാണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ദ്രജിത്, സണ്ണിവെയ്ൻ, ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. നവംബർ 12 ന് ചിത്രം തിയേറ്ററിലെത്തും.

അണ്ണാത്തെ

രജനിാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. സൺപികചേഴ്‌സിന്റെ കീഴിൽ കലാനിധിമരനാണ് ചിത്രം നിർമിക്കുന്നത്. നായൻതാര, കീർത്തി സുരേഷ്, കുശ്ബു, മീന, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 4 ന് ചിത്രം തിയേറ്ററിലെത്തും.

എനിമി

വിശാൽ- ആര്യ കോമ്പോയിൽ ഇറങ്ങുന്ന ആക്ഷൻ ത്രില്ലറാണ് എനിമി. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. നവംബർ 4 നാണ് റിലീസ്.

മാനാട്

സിലമ്പരസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് മാനാട്. വെങ്കട്ട് പ്രഭുവാണ് സംവിധാനം. കല്യാണി പ്രിയദർശൻ, എസ്.ജെ സൂര്യ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. നവംബർ 25 ന് ചിത്രം തിയേറ്ററിലെത്തും.

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത അപ്പാനി ശരത് മുഖ്യ വേഷത്തിലെത്തുവന്ന 'മിഷൻ സി' നവംബർ അഞ്ചിനെത്തും. സനൂപ് തൈക്കൂടം സംവിധാനത്തിൽ ശ്രീനാഥ് ഭാസിയും ബാലു വർഗീസും നായകരായി എത്തുന്ന 'സുമേശ് ആൻഡ് രമേശ്' നവംബർ 26 നാണ് തിയേറ്ററിലെത്തുക.

അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴിയും വമ്പൻ ചിത്രങ്ങൾ റിലീസുണ്ട്. സൂര്യ നായകനാവുന്ന 'ജയ് ഭീം' നവംബർ രണ്ടിനും നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' നവംബർ 12 നും ആമസോൺ പ്രൈം വഴി പ്രേക്ഷകരിലേക്കെത്തും

Similar Posts