സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' ഒഫീഷ്യൽ ടീസർ പുറത്ത്
|ആർ.സി ഗ്രൂപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകൻ
കൊച്ചി: സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രം ബൈനറിയുടെ ഒഫീഷ്യൽ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ആർ.സി ഗ്രൂപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകൻ. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബർ കുറ്റവാളികളുടെ വലയിൽ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബർലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. വളരെയേറെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളും സസ്‌പെൻസുകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബർ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘർഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം. കുറ്റാന്വേഷണ സ്വഭാവത്തിലുള്ള ഈ ചിത്രം കുടുംബപ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. താമസിയാതെ ബൈനറി പ്രേക്ഷകരിലേക്കെത്തും.
അഭിനേതാക്കൾ-ജോയി മാത്യു, സിജോയ് വർഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോൻ, നവാസ് വള്ളിക്കുന്ന് ലെവിൻ, നിർമ്മൽ പാലാഴി, കിരൺരാജ്, ബാനർ-ആർ സി ഗ്രൂപ്പ് പ്രൊഡക്ഷൻസ്, സംവിധാനം- ഡോ.ജാസിക് അലി, നിർമ്മാണം- മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട്, തിരക്കഥ- ജ്യോതിഷ് നാരായണൻ, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാർ, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കൻറ് ഷെഡ്യൂൾ ക്യാമറ- ഹുസൈൻ അബ്ദുൾ ഷുക്കൂർ, ക്രിയേറ്റീവ് ഡയറക്ടർ- കൃഷ്ണജിത്ത് എസ് വിജയൻ, സംഗീതം-എം കെ അർജ്ജുനൻ, സംഗീത സംവിധായകൻ- (ഗാനങ്ങൾ, ആൻറ് ബി ജി എം, പ്രൊജക്റ്റ് ഡിസൈനർ)-രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റർ- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധർ, പി സി മുരളീധരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് നെല്ലിക്കുന്നുമ്മേൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രശാന്ത് എൻ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും - മുരുകൻ, പി ആർ ഒ - പി ആർ സുമേരൻ, ഡിസൈൻസ്- മനോജ് ഡിസൈൻസ്.
official teaser of new movie 'binary' released