Movies
കണ്ടിരിക്കേണ്ട സിനിമ; പാൽതു ജാൻവറിനെ പ്രശംസിച്ച് മന്ത്രി ചിഞ്ചുറാണി
Movies

'കണ്ടിരിക്കേണ്ട സിനിമ'; 'പാൽതു ജാൻവറി'നെ പ്രശംസിച്ച് മന്ത്രി ചിഞ്ചുറാണി

Web Desk
|
8 Sep 2022 2:26 PM GMT

കേരളത്തിലെ എല്ലാ ലൈഫ് സ്‌റ്റോക് ഇൻസ്‌പെകർമാരും വെറ്റിനറി ഡോക്ടർമാരും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മന്ത്രി പറഞ്ഞു.

ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം 'പാൽതു ജാൻവർ' കാണാനെത്തി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി. സിനിമ ഇഷ്ടപ്പെട്ടെന്നും കേരളത്തിലെ എല്ലാ ലൈഫ് സ്‌റ്റോക് ഇൻസ്‌പെകർമാരും വെറ്റിനറി ഡോക്ടർമാരും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മന്ത്രി പറഞ്ഞു. സ്വന്തം മക്കൾക്ക് അസുഖം വരുമ്പോൾ പരിപാലിക്കുന്നത് പോലെ ചിത്രത്തിലെ കഥാപാത്രം വളർത്തുമൃഗത്തോട് കാണിക്കുന്ന സ്‌നേഹം ഉള്ളിൽ തട്ടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊല്ലം കാർണിവൽ തീയേറ്ററിലായിരുന്നു മന്ത്രി സിനിമ കാണാനെത്തിയത്. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ മന്ത്രിയുടെ അപ്രതീക്ഷിത വരവ് കാണികൾക്കും കൗതുകമായി. മന്ത്രിയുടെ പ്രതികരണം ബേസിൽ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.

Similar Posts