'ഒരു മനുഷ്യൻ തലയുയർത്താതിരിക്കാൻ രാജ്യദ്രോഹിയാക്കിയാൽ മതി'; റോക്കട്രി പുതിയ ട്രെയിലർ പുറത്ത്
|ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2022 ജൂലൈ ഒന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന 'റോക്കട്രി ദി നമ്പി എഫക്റ്റ്' എന്ന സിനിമയുടെ പുതിയ ട്രെയ്ലർ റിലീസ് ചെയ്തു. തമിഴ് നടൻ മാധവനാണ് ചിത്രത്തിൽ നമ്പി നാരായണനായി എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2022 ജൂലൈ ഒന്നിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. സിമ്രാൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്കോവറുകൾ വൈറലായിരുന്നു. നമ്പി നാരായണൻറെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആർട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിൻറെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
ചിത്രത്തിൻറെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനും തമിഴ് പതിപ്പിൽ സൂര്യയും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. പ്രതിഫലം വാങ്ങാതെയാണ് ഇരുവരും ചിത്രത്തിൽ അഭിനയിച്ചതെന്ന് മാധവൻ പറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന പ്രമോഷൻ പരിപാടിക്കിടെയായിരുന്നു താരത്തിൻറെ വെളിപ്പെടുത്തൽ.
''ഷാരൂഖ് ഖാനൊപ്പം 'സീറോ' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞാൻ റോക്കട്രിയെക്കുറിച്ച് പറയുന്നത്. പിന്നീട് അദ്ദേഹത്തിൻറെ ഒരു പിറന്നാൾ പാർട്ടിയെക്കുറിച്ച് ചിത്രത്തെക്കുറിച്ചും അതിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഷാരൂഖ് പറഞ്ഞു. എന്ന് ഡേറ്റ് വേണമെന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു'. മാധവൻ പറഞ്ഞു. സൂര്യയും ചിത്രത്തിൽ അഭിനയിക്കാൻ പ്രതിഫലമൊന്നും വാങ്ങിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനയിച്ചതിനോ കാരവാനിനോ കോസ്റ്റ്യൂമിനോ അസിസ്റ്റൻറുകൾക്കോ ഒന്നും അവർ പണം വാങ്ങിയില്ല. സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് സൂര്യ മുംബൈയിലെ ലൊക്കേഷനിലെത്തിയത്. വിമാന ടിക്കറ്റിനോ തമിഴ് ഡയലോ?ഗ് പരിഭാഷകനോ പോലും പണം വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.