Movies
Movies
സുരാജിന്‍റെ 'ഹെവന്‍' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
|9 Aug 2022 4:20 PM GMT
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹെവൻ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. സുരാജ് പൊലീസ് വേഷത്തിലാണ് സിനിമയിലെത്തുന്നത്.
നവാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ,വിനയ പ്രസാദ്, ആശാ അരവിന്ദ്,രശ്മി ബോബൻ,അഭിജ ശിവകല,ശ്രീജ,മീര നായർ,മഞ്ജു പത്രോസ്,ഗംഗാ നായർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു മറ്റു പ്രധാന താരങ്ങൾ.
കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ എ ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളിയാണ്.