Movies
ഏറെ സന്തോഷമുള്ള ഒരിടത്താണ്; ലളിത് മോദിയുടെ വെളിപ്പെടുത്തലിന് ശേഷം സുസ്മിതയുടെ ആദ്യ പ്രതികരണം
Movies

"ഏറെ സന്തോഷമുള്ള ഒരിടത്താണ്"; ലളിത് മോദിയുടെ വെളിപ്പെടുത്തലിന് ശേഷം സുസ്മിതയുടെ ആദ്യ പ്രതികരണം

Web Desk
|
15 July 2022 1:29 PM GMT

സുസ്മിതാ സെന്നുമായുള്ള തന്റെ ബന്ധം കഴിഞ്ഞ ദിവസമാണ് ഐ.പി.എൽ മുന്‍ ചെയര്‍മാനായ ലളിത് മോഡി വെളിപ്പെടുത്തിയത്

ബോളിവുഡ് നടി സുസ്മിതാ സെന്നുമായുള്ള തന്റെ ബന്ധം കഴിഞ്ഞ ദിവസമാണ് ഐ.പി.എൽ മുന്‍ ചെയര്‍മാനായ ലളിത് മോഡി വെളിപ്പെടുത്തിയത്. നടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ലളിത് മോദി തന്നെയാണ് തങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച കാര്യം ആരാധകരെ അറിയിച്ചത്.

ലളിത് മോദിയുടെ വെളിപ്പെടുത്തലിന് ശേഷം സുസ്മിതയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ തന്റെ ആദ്യ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സുസ്മിത സെൻ. എന്നാല്‍ ലളിത് മോദിക്കൊപ്പമുള്ള ചിത്രങ്ങൾ അല്ല താരം പങ്കുവച്ചത്. തന്റെ മക്കളായ റെനിക്കും അലീഷക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സുസ്മിത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത് ഇങ്ങനെ.

"ഞാൻ ഏറെ സന്തോഷമുള്ള ഒരു സ്ഥലത്താണ്. വിവാഹം കഴിച്ചിട്ടില്ല . മോതിരമില്ല.. നിരുപാധികമായി സ്നേഹത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഇത്രയും വ്യക്തത മതിയാവും...ഇപ്പോൾ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങുകയാണ്. നിങ്ങളെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു"

സുസ്മിത സെന്നിനൊപ്പം പുതിയ ജീവിതത്തിന് തുടക്കമിടുന്നതായി കഴിഞ്ഞ ദിവസമാണ് വിവാദ വ്യവസായിയും ഐ.പി.എൽ മുൻ ചെയർമാനുമായ ലളിത് മോദി ട്വിറ്ററിലൂടെ അറിയിച്ചത്. സുസ്മിതക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ലളിത് മോദി പ്രഖ്യാപനം നടത്തിയത്.

അതേസമയം, തങ്ങൾ വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ച് കഴിയുകയാണെന്നും ലളിത് മോദി വ്യക്തമാക്കി. മാലിദ്വീപ്, സാര്‍ഡിനിയ യാത്രകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് മടങ്ങിയെത്തിയെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുസ്മിതയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


Similar Posts