Movies
വാത്തി പ്രീമിയർ ഷോയ്ക്ക് മികച്ച പ്രതികരണം; ധനുഷിൻറെ ബാലമുരുകനെ ഏറ്റെടുത്ത് പ്രേക്ഷകർ
Movies

'വാത്തി' പ്രീമിയർ ഷോയ്ക്ക് മികച്ച പ്രതികരണം; ധനുഷിൻറെ 'ബാലമുരുക'നെ ഏറ്റെടുത്ത് പ്രേക്ഷകർ

Web Desk
|
14 Feb 2023 1:24 PM GMT

17ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു

ധനുഷ് അധ്യാപക വേഷത്തിലെത്തുന്ന 'വാത്തി' എന്ന സിനിമയുടെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമ കണ്ട പ്രേക്ഷകർ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ധനുഷ് ഞെട്ടിച്ചു, മികച്ച കണ്ടൻറും സന്ദേശവും, വിദ്യാഭ്യാസ കച്ചവടത്തിനൊരു കൊട്ട്, വൈകാരികമായി കണക്ടാകുന്ന ചിത്രം, തുടങ്ങിയ കുറിപ്പുകളാണ് സിനിമയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. വെങ്കി അറ്റ്‌ലൂരിയൊരുക്കിയ വാത്തി ഈ മാസം 17നാണ് തിയറ്ററുകളിലെത്തുക.

17ന് തിയേറ്ററുകളിലെത്തുന്ന വാത്തിയുടെ ടീസറും ട്രെയിലറും കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തിയറ്ററുകളിൽ വൻ വിജയം നേടിയ തിരുച്ചിത്തരമ്പലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനായെത്തിയ ചിത്രമായിരുന്നു നാനേ വരുവേൻ. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ വാത്തിയിലൂടെ ധനുഷ ഗംഭീരമായി തിരിച്ചുവരുമെന്നാണ് പ്രീമിയർ ഷോ കണ്ടവരുടെ പ്രതികരണങ്ങൾ. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിംങ്ങാണെന്നും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വൈകാരിക രംഗങ്ങളാൽ സമ്പന്നമാണെന്നും ചിത്രം കണ്ടവർ പറയുന്നു. ജിവിയുടെ പശ്ചാത്തല സംഗീതത്തെകുറിച്ചും മികച്ച അഭിപ്രായമാണ്.

തമിഴിൽ വാത്തി എന്ന പേരിലും തെലുങ്കിൽ സർ എന്ന പേരിലുമാണ് സിനിമയെത്തുന്നത്. ബാലമുരുകൻ എന്നാണ് വാത്തിയിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. നായികയായി മലയാളി താരം സംയുക്തയാണ് ചിത്രത്തിലുള്ളത്. വിദ്യാഭ്യാസ കച്ചവടം പ്രമേയമാക്കി ശക്തമായൊരു കഥയുടെ പിൻബലവുമായാണ് ചിത്രം എത്തുന്നതെന്നതാണ് ശ്രദ്ധേയം. സ്‌കന്ദ സിനിമാസാണ് ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് 'വാത്തി' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. കേരളത്തിലെ 100ഓളം തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.

സിനിമയുടെ തമിഴ്നാട്ടിലെ തിയറ്റർ അവകാശം സെവൻ സ്‌ക്രീൻ സ്റ്റുഡിയോ സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം സിത്താര എൻറർടെയ്ൻമെൻറ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്ന സായ് കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഇളവരശു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ ധനുഷ് എഴുതിയ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം. ഓഡിയോ റൈറ്റ്‌സ്- ആദിത്യ മ്യൂസിക്. ചിത്രസംയോജനം- നവീൻ നൂളി.


Similar Posts