Entertainment
സംഗീത സംവിധായകന്‍ മുരളി സിതാര അന്തരിച്ചു
Entertainment

സംഗീത സംവിധായകന്‍ മുരളി സിതാര അന്തരിച്ചു

Web Desk
|
12 July 2021 2:38 AM GMT

90-കളിൽ നിരവധി സിനിമകൾക്ക് ഈണം പകർന്നിട്ടുള്ള അദ്ദേഹം ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു

സംഗീത സംവിധായകനും വയലിനിസ്റ്റുമായ മുരളി സിതാര (66) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 90-കളിൽ നിരവധി സിനിമകൾക്ക് ഈണം പകർന്നിട്ടുള്ള അദ്ദേഹം ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു.

1987-ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ എന്ന ചിത്രത്തിലൂടെയാണ് മുരളി സിനിമ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മൃദംഗ വിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാന്‍റെ മകനായ മുരളി സിത്താരയ്ക്ക് സംഗീതപഠനത്തിന് അവസരമൊരുക്കിയത് ഗായകൻ യേശുദാസ് ആയിരുന്നു. പഠനശേഷം ഗാനമേള സംഘത്തോടൊപ്പം ചേർന്നതോടെ മുരളി സിത്താരയെന്ന പേര് സ്വീകരിച്ചു. തരംഗിണിയിൽ വയലിനിസ്റ്റ് ആയിരിക്കെയാണ് സംഗീത സംവിധായകനാകുന്നത്.

ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. 1991-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. ആകാശവാണിയിൽ ലളിതഗാനം, ഉദയഗീതം തുടങ്ങിയവ കൂടാതെ വിവിധ പരിപാടികൾക്കായി പാട്ടുകളൊരുക്കി. ഒ.എൻ.വി, കെ.ജയകുമാർ, വയലാർ ശരത് ചന്ദ്രവർമ്മ തുടങ്ങിയവരുടെ രചനകൾക്ക് ഇദ്ദേഹം സംഗീതം നൽകി. ഭാര്യ: ശോഭനകുമാരി. മക്കൾ: മിഥുൻ മുരളി (കീബോർഡ് പ്രോഗ്രാമർ), വിപിൻ. മരുമകൾ: നീതു

Similar Posts