Entertainment
കേന്ദ്രത്തിന്‍റെ പുതിയ ഐടി നയത്തിനെതിരെ സംഗീതജ്ഞന്‍ ടിഎം കൃഷ്ണ മദ്രാസ് ഹൈക്കോടതിയില്‍
Entertainment

കേന്ദ്രത്തിന്‍റെ പുതിയ ഐടി നയത്തിനെതിരെ സംഗീതജ്ഞന്‍ ടിഎം കൃഷ്ണ മദ്രാസ് ഹൈക്കോടതിയില്‍

Web Desk
|
10 Jun 2021 10:30 AM GMT

ഇത്തരത്തിലുള്ള നിയമങ്ങള്‍ രാഷ്ട്രീയമായും സാമൂഹികമായും പ്രാധാന്യമുള്ള കല സൃഷ്ടിക്കുന്നതില്‍ നിന്നും കലാകാരനെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

കേന്ദ്രത്തിന്‍റെ പുതിയ ഐ.ടി നയത്തിനെതിരെ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ മദ്രാസ് ഹൈക്കോടതിയില്‍. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐ.ടി നയം ഭരണഘടനാ വിരുദ്ധമാണെന്നും 2000ത്തിലെ ഐ.ടി ആക്ടിന്‍റെ ലംഘനമാണെന്നും ടിഎം കൃഷ്ണ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജിക്ക് മറുപടി നല്‍കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം കൊടുത്തു. ശേഷം നാല് ആഴ്ചക്ക് കേസ് മാറ്റിവെച്ചു.

''എന്നെ സംബന്ധിച്ചിടത്തോളം സ്വകാര്യത, സംഗീതം പോലെ, ഒരു അനുഭവമാണ്. സ്വകാര്യതയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ജീവിതം, അടുപ്പം, സുരക്ഷ, സന്തോഷം, ഭയത്തിന്‍റെ അഭാവം, സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. സ്വാതന്ത്ര്യം, അന്തസ്സ്, തെരഞ്ഞെടുപ്പ് എന്നിവ എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്, ഒരു കലാകാരനെന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും.'' ഹരജിയില്‍ ടിഎം കൃഷ്ണ പറഞ്ഞു.

ഈ നിയമം സർഗ്ഗാത്മകതയെ ശമിപ്പിക്കും. ഒരു വ്യക്തിക്ക് ഭാവനാത്മകമായി അല്ലെങ്കിൽ പരമ്പരാഗത അതിരുകൾക്കപ്പുറത്ത് ചിന്തിക്കുന്നത് അസാധ്യമാക്കും. രാഷ്ട്രീയമായും സാമൂഹികമായും പ്രാധാന്യമുള്ള കല സൃഷ്ടിക്കുന്നതില്‍ നിന്നും കലാകാരനെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഐടി നയങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങളെയും കൂടുതല്‍ സെന്‍സര്‍ഷിപ്പിന്‍റെ നിഴലില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts