Entertainment
ഓടുന്നവനും ഓടിക്കുന്നവനും ഒരേ കിതപ്പാ: നാലാംമുറ മോഷൻ പോസ്റ്റർ
Entertainment

'ഓടുന്നവനും ഓടിക്കുന്നവനും ഒരേ കിതപ്പാ': നാലാംമുറ മോഷൻ പോസ്റ്റർ

Web Desk
|
15 Sep 2022 10:16 AM GMT

ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

നെറ്റ്ഫ്ളിക്‌സിന്‍റെ ബ്രേക്ക് ത്രൂ പെർഫോമർ ഓഫ് ദി ഇയർ പുരസ്കാരത്തിന് സൗത്ത് ഇന്ത്യയിൽ നിന്നും അർഹനായ ഏക നടനാണ് ഗുരു സോമസുന്ദരം. ഈ അംഗീകാരത്തിനു ശേഷം ഗുരു സോമസുന്ദരം സുപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ഏതു ഭാഷക്കാർക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് നിര്‍മിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. വേറിട്ട കുറ്റാന്വേഷണ ചിത്രമാണിതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ദിവ്യാ പിള്ള, അലൻസിയർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, സിജോയ് വർഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ് എന്നിവരും ചിത്രത്തിലുണ്ട്. സൂരജ് വി ദേവിന്‍റേതാണ് തിരക്കഥ. ശ്രീജിത്ത് ഉണ്ണികൃഷ്ണന്‍റെ ഗാനങ്ങൾക്ക് കൈലാസ് ഈണം പകർന്നു. പശ്ചാത്തല സംഗീതം - ഗോപിസുന്ദർ. ലോകനാഥനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം -അപ്പുണ്ണി സാജൻ. മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ- നയന ശ്രീകാന്ത്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിഥിൻ മൈക്കിൾ. അസോസിയേറ്റ് ഡയറക്ടേർസ് - അമൃതാ ശിവദാസ്, അഭിലാഷ് എസ് പാറോൽ. പ്രൊഡക്ഷൻ എക്സിക്യുട്ടിവ് - ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. എക്സിക്യട്ടീവ് പ്രൊഡ്യൂസർ - ഷാബു അന്തിക്കാട്. യു.എഫ്.ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത്, ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്‍റസിനു വേണ്ടി ഷാബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.



Similar Posts