Entertainment
20 വര്‍ഷങ്ങള്‍ക്ക് ശേഷം ബാലാമണി വീണ്ടും ഗുരുവായൂര്‍ നടയില്‍; പൊളിച്ചടുക്കി കുട്ടിത്താരങ്ങള്‍
Entertainment

20 വര്‍ഷങ്ങള്‍ക്ക് ശേഷം ബാലാമണി വീണ്ടും ഗുരുവായൂര്‍ നടയില്‍; പൊളിച്ചടുക്കി കുട്ടിത്താരങ്ങള്‍

Web Desk
|
13 Sep 2022 8:31 AM GMT

ഗോഡ്ഫാദറും വാത്സല്യവുമെല്ലാം കുട്ടികളിലൂടെ ആവിഷ്ക്കരിച്ച് അഖില്‍ മാടായിയാണ് നന്ദനവും വീണ്ടും പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്

ടിവിയില്‍ എത്ര തവണ വന്നാലും വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നൊരു ചിത്രമാണ് നന്ദനം. നവ്യ നായരെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ കൊച്ചുചിത്രം. ബാലാമണി കൃഷ്ണഭക്തയായ പെണ്‍കുട്ടിയായി നവ്യ വേഷമിട്ട ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നന്ദനത്തിലെ നവ്യയുടെ ഡയലോഗുകളും പാട്ടുകളും ഇപ്പോഴും ഹിറ്റാണ്. ഇപ്പോഴിതാ ചിത്രത്തിലെ ചില രംഗങ്ങള്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടിത്താരങ്ങള്‍.

ഗോഡ്ഫാദറും വാത്സല്യവുമെല്ലാം കുട്ടികളിലൂടെ ആവിഷ്ക്കരിച്ച് അഖില്‍ മാടായിയാണ് നന്ദനവും വീണ്ടും പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്നത്. ഗുരുവായൂരും കണ്ണൂരിന്‍റെയും പരിസര പ്രദേശങ്ങളിൽ വച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നവ്യക്കും പൃഥ്വിക്കും ഉള്ള കുട്ടികളുടെ പിറന്നാള്‍ സമ്മാനം കൂടിയാണ് ഈ വീഡിയോയെന്ന് സംവിധായകന്‍ പറയുന്നു. ബാലാമണി മനുവിനെ സ്വപ്നം കാണുന്നതു മുതല്‍ ഗുരുവായൂരിലെ ക്ലൈമാക്സ് വരെയുള്ള രംഗങ്ങളാണ് പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. വേഷവും ഭാവവും അതേപടി പകര്‍ത്തിയിരിക്കുകയാണ് കുട്ടികള്‍.

2002ലാണ് നന്ദനം തിയറ്ററുകളിലെത്തുന്നത്. ഇന്നസെന്‍റ്, രേവതി,സിദ്ദിഖ്, അരവിന്ദര്‍, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രഞ്ജിത്തും സിദ്ദിഖും ചേര്‍ന്നാണ് നിര്‍മാണം. ചിത്രം മികച്ച വിജയം നേടിയിരുന്നു.

Related Tags :
Similar Posts