Entertainment
നാട്ടു നാട്ടു തരംഗം അവസാനിക്കുന്നില്ല, ഗാനം ആസ്വദിച്ച് ബി.ടി.എസ് താരം ഷ്യോങ്കൂക്ക്; വീഡിയോ വൈറല്‍
Entertainment

'നാട്ടു നാട്ടു' തരംഗം അവസാനിക്കുന്നില്ല, ഗാനം ആസ്വദിച്ച് ബി.ടി.എസ് താരം ഷ്യോങ്കൂക്ക്; വീഡിയോ വൈറല്‍

Web Desk
|
4 March 2023 11:36 AM GMT

ആർ.ആർ.ആർ ടീമും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഷ്യോങ്കൂക്ക് പാട്ട് ആസ്വദിക്കുന്ന വീഡിയോ പങ്കുവെച്ചു

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ആർ.ആർ.ആർ. ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലോകപ്രശസ്ത മ്യൂസിക് ബാന്റായ ബി.ടി എസിലെ ഷ്യോങ്കൂക്ക് ഗാനം ആസ്വദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.



ബി.ടി.എസ് ബാന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഷ്യോങ്കൂക്ക്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം ലൈവിൽ ഗാനം പ്ലേ ചെയ്ത് പ്രക്ഷകർക്ക് മുന്നിലെത്തിയത്. ഈ പാട്ട് ഏതാണെന്ന് അറിയാമോ എന്ന ചോദിച്ചാണ് ഷ്യോങ്കൂക്ക് ലൈവ് ആരംഭിച്ചത്. പാട്ട് കേട്ടതോടെ അദ്ദേഹത്തിന്റെ ഇന്ത്യൻ ആരാധകരും വലിയ ആവേശത്തിലായി. ലേകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള താരമാണ് ഷ്യോങ്കൂക്ക്. 'ഇന്ത്യൻ സംസ്‌കാരത്തോടും പാട്ടുകളോടുമുള്ള സ്‌നേഹം അദ്ദേഹത്തിന്റെ ഇന്ത്യൻ ആരാധകരെ കൂടുതൽ അടുപ്പിച്ചിരിക്കുകയാണ്. അടുത്തിടെ താൻ ആർ.ആർ.ആർ സിനിമ കണ്ടുവെന്നും ചിത്രത്തിലെ ഗാനങ്ങൾ തനിക്ക് ഏറെ ഇഷ്ടമായിട. ഷ്യോങ്കൂക്ക് പറഞ്ഞു.



സംഗതി വൈറലായതേടെ ആർ.ആർ.ആർ ടീമും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഷ്യോങ്കൂക്ക് പാട്ട് ആസ്വദിക്കുന്ന വീഡിയോ പങ്കുവെച്ചു. 'ഷ്യോങ്കൂക്ക് നിങ്ങൾ നാട്ടു നാട്ടു ആസ്വദിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ബി.ടി.എസ് ടീമിനും മുഴുവൻ സൗത്ത് കൊറിയക്കാർക്കും ഒരുപാട് സ്‌നേഹം'. ആർ.ആർ.ആർ ടീം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

View this post on Instagram

A post shared by RRR Movie (@rrrmovie)

ഒറിജിനൽ സോങ് വിഭാഗത്തിലാണ് 'നാട്ടു നാട്ടു'ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും ഈ ചിത്രം നേടിയിരുന്നു. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ 'കരോലിന' (ടെയ്ലർ സ്വിഫ്റ്റ്), from Where the Crawdads sing, 'സിയാവോ പാപ്പ' (അലക്സാണ്ടർ ഡെസ്പ്ലാറ്റ്, റോബൻ കാറ്റ്സ്, ഗില്ലെർമോ ഡെൽ ടോറോ) - ഗില്ലെർമോ ഡെൽ ടോറോയുടെ പിനോക്ചിയോ.'ഹോൾഡ് മൈ ഹാൻഡ്' (ലേഡി ഗാഗ, ബ്ലഡ്പോപ്പ്, ബെഞ്ചമിൻ റൈസ്) - ടോപ്പ് ഗൺ: മാവെറിക്ക്, 'ലിഫ്റ്റ് മി അപ്പ്' (ടെംസ്, റിഹാന, റയാൻ കൂഗ്ലർ, ലുഡ്വിഗ് ഗൊറാൻസൺ) - ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർ എവർ എന്നിവയോട് മത്സരിച്ചാണ് 'നാട്ടു നാട്ടു' അസൂയാവഹമായ നേട്ടം കരസ്ഥമാക്കിയത്.

സംവിധായകൻ എസ്.എസ് രാജമൗലി, താരങ്ങളായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർ കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ബെവർലി ഹിൽട്ടണിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിൻറെ ഓസ്‌കാർ കാമ്പെയ്നിൽ പങ്കെടുക്കുന്നതിനാൽ സംവിധായകൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോസാഞ്ചലസിൽ തങ്ങുകയായിരുന്നു.


Similar Posts