ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നയന്‍താരയും വിഘ്നേഷും ദര്‍ശനം നടത്തി
|ജൂണ്‍ 12നാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും കേരളത്തിലെത്തിയത്
ആലപ്പുഴ: ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നയന്‍താര ദര്‍ശനം നടത്തി. നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനുമാണ് ദര്‍ശനത്തിനെത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഇരുവര്‍ക്കും ഉപഹാരം നൽകി.
ജൂണ്‍ 12നാണ് ഇരുവരും കേരളത്തിലെത്തിയത്. പത്തനംതിട്ട തിരുവല്ലയിലെ കുടുംബാംഗങ്ങളെ കാണുന്നതിന് വേണ്ടിയാണ് ഇരുവരും സംസ്ഥാനത്തെത്തിയത്. വിവാഹ ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ കേരള സന്ദര്‍ശനമാണിത്.
ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിഘ്നേശിന്റെയും നയൻതാരയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2015 'നാനും റൗഡിതാൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേശ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്നേശിന്റെ സംവിധാനത്തിൽ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിലെ നായികയും നയൻതാരയായിരുന്നു.