Entertainment
ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി; ചുരുക്കപ്പട്ടികയില്‍ നായാട്ടും
Entertainment

ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി; ചുരുക്കപ്പട്ടികയില്‍ നായാട്ടും

Web Desk
|
20 Oct 2021 10:45 AM GMT

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.

ഓസ്‌കര്‍ നോമിനേഷനിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള സ്‌ക്രീനിംഗ് തുടരുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയിലാണ് നടക്കുന്നത്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.

14 ചിത്രങ്ങളാണ് ജൂറിക്ക് മുന്നില്‍ എത്തിയത്. ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 24ന് നോമിനേഷനില്‍ സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും. നോമിനേഷനില്‍ സമര്‍പ്പിച്ചതുകൊണ്ട് മാത്രം ഓസ്കറില്‍ മത്സരിക്കാനാവില്ല. വീണ്ടും ഷോര്‍ട്‍ലിസ്റ്റ് ചെയ്ത നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമേ പുരസ്‌കാരത്തിന് മത്സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.

മലയാളത്തില്‍ നിന്ന് ചുരുക്കപ്പട്ടകയില്‍ ഇടംപിടിച്ച നായാട്ട് സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്‍. ഷൈജു ഖാലിദായിരുന്നു ക്യാമറ. തമിഴില്‍ നിന്ന് മണ്ടേല, ഹിന്ദിയില്‍ നിന്ന് വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഷേര്‍ണി തുടങ്ങിയവയും ചുരുക്കപ്പട്ടികയിലുണ്ട്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ആയിരുന്നു 2020ല്‍ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ജല്ലിക്കട്ട് നോമിനേഷനില്‍ തെരഞ്ഞെടുക്കപ്പെട്ടില്ല.

Related Tags :
Similar Posts