പാട്ട് പാടാമോയെന്ന് ആരാധിക; നിവിൻ പോളിയുടെ കിടിലൻ മറുപടിയും കൂടെ ഒരു സമ്മാനവും
|- ''പാട്ട് പാടിയാൽ കാണികൾ കൂവും, അതുകൊണ്ട് ഞാൻ പാടുന്നില്ല, അന്ന് തൊട്ട് ഒരു ചാൻസ് കിട്ടിക്കഴിഞ്ഞാൽ ചേട്ടനെ കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് വിചാരിച്ചിരുന്നു''
പാട്ടുപാടാമോയെന്ന് ചോദിച്ച ആരാധികയ്ക്ക് കിടിലൻ മറുപടിയും കൂടെ സമ്മാനവും നൽകി മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളി. റോഷൻ ആൻഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളജിലെത്തിയതായിരുന്നു താരം. മുൻപ് എവിടെയും പാട്ട് പാടാൻ തയ്യാറാകാത്ത നിവിൻ പോളിയോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. മറുപടി നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.
പാട്ട് പാടിയാൽ കാണികൾ കൂവും. അതുകൊണ്ട് ഞാൻ പാടുന്നില്ല.. അന്ന് തൊട്ട് ഒരു ചാൻസ് കിട്ടിക്കഴിഞ്ഞാൽ ചേട്ടനെ കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് വിചാരിച്ചിരുന്നു.. ഒരു പാട്ട് പാട്ട് പാടുമോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. എന്നാൽ എല്ലാവരുടേയും കൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയിരിക്കുമ്പോൾ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു നിവിന്റെ മറുപടി.
ഇതിന് വിദ്യാർത്ഥികൾക്കിടയിൽ നിന്ന് വൻ കരഘോഷമാണ് ലഭിച്ചത്. ഇതിന് ശേഷം പാടാൻ പറഞ്ഞ ആരാധികയെ സ്റ്റേജിൽ വിളിച്ച നിവിൻ പോളി ഒരു റോസാപ്പൂ സമ്മാനമായി നൽകുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൻ ഹൈപ്പോടെയാണ് സാറ്റർഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മറ്റും ഇതിനോടകം പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്. പക്കാ കോമഡി ചിത്രമായിട്ടാണ് സാറ്റർഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നവീൻ ഭാസ്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.