ഞങ്ങള്‍ക്കിടയില്‍ മത്സരമില്ല, കാക്ക-കഴുകൻ പരാമർശം നടൻ വിജയ്‌യെ ഉദ്ദേശിച്ചുമല്ല: രജനീകാന്ത്
|'എന്റെ കൺമുന്നിൽ കിടന്നു വളർന്ന പയ്യനാണ് വിജയ്. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് കേൾക്കുമ്പോൾ സങ്കടമുണ്ട്'
താൻ നടത്തിയ കാക്ക-കഴുകൻ പരാമർശം നടൻ വിജയ്‌യെ ഉദ്ദേശിച്ചല്ലെന്ന് രജനീകാന്ത്. താൻ വിജയ്‌ക്കെതിരെയാണ് പറഞ്ഞതെന്ന് പലരും തെറ്റായി വ്യാഖ്യാനിച്ചെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും രജനികാന്ത് പറഞ്ഞു. 'എന്റെ കൺമുന്നിൽ കിടന്നു വളർന്ന പയ്യനാണ് വിജയ്. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് കേൾക്കുമ്പോൾ സങ്കടമുണ്ട്. ധർമത്തിൽ തലൈവൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിജയ്‌യെ പിതാവ് ചന്ദ്രശേഖരൻ പരിചയപ്പെടുത്തുന്നത്. അന്ന് 13 വയസായിരുന്നു. വിജയ്ക്ക് സിനിമയിലും അഭിനയത്തിലും താൽപര്യമുണ്ടെന്ന് അന്ന് ചന്ദ്രശേഖരൻ പറഞ്ഞു. അന്ന് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഞാനാണ് പറഞ്ഞത്. പിന്നീട് വിജയ് അഭിനയത്തിലേക്ക് കടന്നു. അച്ചടക്കം, കഠിനാധ്വാനം, കഴിവ് എന്നിവ കൊണ്ട് വിജയ് ഇന്ന് ഉയരങ്ങൾ കീഴടക്കി. ഞങ്ങൾ തമ്മിൽ മത്സരമില്ല. മറ്റുള്ളവരുടെ മത്സരവുമായി ഞങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തരുതെന്ന് പ്രേക്ഷകരോട് അഭ്യർഥിക്കുകയാണ്'. രജനികാന്ത് കൂട്ടിച്ചേർത്തു.
വിജയ് ചിത്രം വാരീസിന്റെ ഓഡിയോ ലോഞ്ചിന് പിന്നാലെയാണ് ഇരുവരുടേയും ആരാധകർ തമ്മിലുള്ള തർക്കം തുടങ്ങിയത്. ഓഡിയോ ലോഞ്ചിൽ നടൻ ശരത് കുമാർ പറഞ്ഞ സൂപ്പർ സ്റ്റാർ പദവിയെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. വിജയ് ഒരു സൂപ്പർ സ്റ്റാർ ആകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് ശരത് കുമാർ അന്ന് പറഞ്ഞത്. എന്നാണ് ശരത് കുമാർ പറഞ്ഞത്. തുടർന്ന് വിജയ്- രജനി ആരാധകർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും ഉടലെടുത്തു. ഇതിന് പിന്നാലെയാണ് പിന്നാലെയാണ് കാക്ക- പരുന്ത് കഥയുമായി രജനി എത്തിയത്. ഇത് ആരാധകർക്കിടയിലെ പോര് കൂടുതൽ രൂക്ഷമാക്കി. എന്നാൽ ഒരേയൊരു സൂപ്പർസ്റ്റാർ രജനി മാത്രമാണെന്ന് വിജയ് വ്യക്തമാക്കി. ലിയോ സിനിമയുടെ വിജയാഘോഷ ചടങ്ങിലായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്.