Entertainment
ന്യൂമറോളജി പ്രകാരം പേര് മാറ്റി, കരിയറില്‍ വളര്‍ച്ചയുണ്ടാകാന്‍ നമ്പ്യാര്‍ ചേര്‍ത്തു: മഹിമ നമ്പ്യാര്‍
Entertainment

ന്യൂമറോളജി പ്രകാരം പേര് മാറ്റി, കരിയറില്‍ വളര്‍ച്ചയുണ്ടാകാന്‍ നമ്പ്യാര്‍ ചേര്‍ത്തു: മഹിമ നമ്പ്യാര്‍

Web Desk
|
28 Dec 2023 2:20 PM GMT

തന്റെ യഥാര്‍ഥ പേര് ഗോപിക എന്നാണെന്നും ആദ്യത്തെ തമിഴ് സിനിമയിൽ അഭിനയിക്കുമ്പോഴാണ് മഹിമ എന്ന് പേര് മാറ്റുന്നതെന്നും മഹിമ പറയുന്നു

ആർ.ഡി.എക്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയാണ് മഹിമ നമ്പ്യാർ. മുമ്പും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആർ.ഡി.എക്‌സിലെ മിനി എന്ന കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ മഹിമ പിന്നീട് തമിഴിൽ സിനിമയിൽ സജീവമാവുകയായിരുന്നു.

ഇപ്പോഴിതാ തന്റെ യഥാർഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ യഥാര്‍ഥ പേര് ഗോപിക എന്നാണെന്നും ആദ്യത്തെ തമിഴ് സിനിമയിൽ അഭിനയിക്കുമ്പോഴാണ് മഹിമ എന്ന് പേര് മാറ്റുന്നതെന്നും മഹിമ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

'എന്റെ ശരിയായ പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. കാര്യസ്ഥനിൽ അഭിനയിക്കുന്ന സമയത്തെല്ലാം ഗോപിക എന്ന് തന്നെയായിരുന്നു പേര്. പിന്നീട് ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പേര് മാറിയത്. തമിഴ് സിനിമ ഇന്റസ്ട്രിയലൊല്ലാം ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലങ്ങളുണ്ട്.

അങ്ങനെ ആദ്യ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാർ പറയുന്നത്. അങ്ങനെയാണ് മഹിമ എന്ന് പേരിടുന്നത്. അതുകഴിഞ്ഞ ശേഷം വീണ്ടും ന്യൂമറോളജി നോക്കിയിട്ട് പറഞ്ഞു, രണ്ട് പേരുണ്ടെങ്കിൽ കരിയറിന് നല്ല വളർച്ച ഉണ്ടാവുവെന്ന്. അങ്ങനെയാണ് നമ്പ്യാർ എന്നുകൂടി ഇട്ടത്. ഇപ്പോൾ 11 വർഷമായി. ആ പേര് വന്നതിന് ശേഷം വളർച്ച ഉണ്ടായി,' മഹിമ നമ്പ്യാർ വ്യക്തമാക്കി

Similar Posts